ത്രിപുരയിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ കോൺഗ്രസിൽ
text_fieldsഅഗർത്തല: ത്രിപുരയിൽ ബി.ജെ.പിക്ക് കനത്ത ആഘാതമുണ്ടാക്കി പാർട്ടിയിലെ മൂന്ന് പ്രമു ഖ നേതാക്കൾ കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സുബൽ ഭൗമിക്ക് ഉൾപ്പെടെ യാണ് കോൺഗ്രസിൽ ചേർന്നത്. മുതിർന്ന നേതാവ് പ്രകാശ് ദാസ്, കിസാൻ മോർച്ച വൈസ് പ്രസിഡൻറ് പ്രേംതോഷ് ദേബ്നാഥ് എന്നിവരും കോൺഗ്രസിൽ എത്തി. ഇവർ മൂവരും നേരത്തേ കോൺഗ്രസ് നേതാക്കളായിരുന്നു. കുടുംബം വിട്ടവർ വീട്ടിൽ തിരിച്ചെത്തിയ പ്രതീതിയാണ് പാർട്ടിയിലെന്ന് ത്രിപുര കോൺഗ്രസ് അധ്യക്ഷൻ പ്രദ്യോത് കിഷോർ ദെബർമാൻ പറഞ്ഞു.
ബുധനാഴ്ച രാഹുൽ ഗാന്ധി പെങ്കടുക്കുന്ന റാലി അഗർത്തലയിൽ നടക്കുന്നുണ്ട്. ഇതിൽ പാർട്ടി വിട്ട കൂടുതൽ പേർ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു. സി.പി.എം നേതാവും ഉനകോടി ജില്ലയിലെ കൈലാശഹർ മുനിസിപ്പൽ കൗൺസിൽ അംഗവുമായ ദേബാശിഷ് സെന്നും ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നു.
സംസ്ഥാനത്ത് ഭരണം മാറിയെങ്കിലും ഒരു മാറ്റവും കൊണ്ടുവരാൻ ബി.ജെ.പിക്കായില്ലെന്ന് ഭൗമിക് പറഞ്ഞു. ബി.ജെ.പിയിൽ ജനാധിപത്യമില്ല. അഴിമതിയിൽ മുങ്ങിയ സർക്കാർ ഒട്ടും കാര്യക്ഷമവുമല്ല -അദ്ദേഹം തുടർന്നു. രണ്ടു ലോക്സഭ സീറ്റാണ് ത്രിപുരയിലുള്ളത്. ഏപ്രിൽ 11, 18 തീയതികളിലാണ് ഇവിടെ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.