എം.പി തന്നെ മതി; എം.എൽ.എ സ്ഥാനം രാജിവെക്കൂ; ബംഗാളിൽ ബി.ജെ.പിയുടെ 'തന്ത്രപരമായ' നിർദേശം
text_fieldsകൊൽക്കത്ത: ബംഗാൾ നിയമസഭയിലെ ബി.ജെ.പി അംഗസംഖ്യ 77ൽ നിന്നും 75ആയി കുറയും. എം.എൽ.എമാരായി വിജയിച്ച രണ്ട് എം.പിമാരോട് എം.എൽ.എ പദവി രാജിവെക്കാനായി ബി.ജെ.പി നിർദേശിച്ചതോടെയാണിത്.
എം.എൽ.എ സ്ഥാനം രാജിവെച്ചില്ലെങ്കിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും രണ്ട് എം.പി സ്ഥാനവും നഷ്ടപ്പെടുമെന്നും ബി.ജെ.പിക്ക് ഭയമുണ്ട്. കൂച് ബിഹാർ എം.പിയായ നിസീഥ് പ്രമാണികും രണഘട്ട് എം.പിയായ ജനന്നാഥ് സർക്കാറുമാണ് എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജഗന്നാഥ് 15878 വോട്ടിനും നിസിത് വെറും 57 വോട്ടിന്‍റെ ഭൂരിപക്ഷത്തിനുമാണ് എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 42ൽ 18 സീറ്റുകൾ നേടി ബി.ജെ.പി ബംഗാളിൽ റെക്കോർഡ് കുറിച്ചിരുന്നു. നിലവിലെ മമത തരംഗത്തിൽ രണ്ട് എം.പിമാർ നഷ്ടമായാൽ അത് ബംഗാളിൽ അത് വലിയ തിരിച്ചടിയാകുമെന്ന് കണ്ടാണ് ബി.ജെ.പി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.