Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാൾ...

കെജ്​രിവാൾ തീവ്രവാദിയെന്ന്​; പവർവേഷ്​ വെർമ്മ വീണ്ടും വിവാദത്തിൽ

text_fields
bookmark_border
parvesh-vermma
cancel

ന്യൂഡൽഹി: ഷഹീൻബാഗിലെ പ്രതിഷേധക്കാർക്കെതിരെ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ ബി.ജെ.പി എം.പി പർവേഷ് വെർമ് മ വീണ്ടും വിവാദത്തിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെ തീവ്രവാദിയെന്ന്​ വിളിച്ചാണ്​ ഇ​പ്പോൾ വിവാദ ത്തിലായിരിക്കുന്നത്​. ഡൽഹിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു പാർവേഷ് കെജ്​രിവാളിനെതിരെ​ ത ീവ്രവാദി പരാമർശം നടത്തിയത്​.

ഡൽഹിയിൽ കെജ്​രിവാളിനെ പോലെ നിരവധി തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നും കശ്​മീരിലെ തീവ്രവാദികളുമായി ഏറ്റുമുട്ടണോ, ഡൽഹിയിലെ തീവ്രവാദിയായ കെജ്​രിവാളിനോട്​ ഏറ്റുമുട്ടണോ എന്ന്​ ​തനിക്ക്​ മനസിലാവുന്നില്ലെന്നുമായിരുന്നു പർവേഷിൻെറ പ്രസ്​താവന.

പൗരത്വ ഭേദഗതി നിയത്തിനെതിരെ ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനും ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ​ക്കുമെതിരെ പർവേഷ് വെർമ്മ​ രംഗത്തു വന്നിരുന്നു. ഫെബ്രുവരി എട്ടിന്​ ആർക്ക്​ വോട്ട്​ നൽകണമെന്​ രാജ്യ തലസ്ഥാനത്തെ ജനങ്ങൾക്ക്​ തീരുമാനിക്കാനുള്ള സമയമാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷഹീൻബാഗിലെ പ്രതിഷേധക്കാരെ പർവേഷ്​ വെർമ്മ ബലാത്സംഗ വീരൻമാരെന്നും കൊലപാതകികളെന്നും വിളിച്ചത്​ വൻ വിവാദമായിരുന്നു. ലക്ഷക്കണക്കിന്​ ആളുകൾ ഷഹീൻബാഗിൽ ഒത്തുകൂടിയിട്ടുണ്ടെന്നും അവർ​​ നിങ്ങളുടെ വീടുകളി​ൽ കയറി സഹോദരിമാരേയും പെൺകുട്ടികളേയും ബലാത്സംഗം ചെയ്യുമെന്നും ജനങ്ങൾക്ക്​ ഇപ്പോൾ തീരുമാനിക്കാം എന്നുമായിരുന്നു പർവേഷിൻെറ പ്രസ്​താവന.

ഫെബ്രുവരി 11ന് ബി.ജെ.പിയാണ്​ അധികാരത്തിൽ വരുന്നതെങ്കിൽ​ ഒരു മണിക്കൂർ കൊണ്ട്​ പ്രതിഷേധക്കാരെ നീക്കം ചെയ്യുമെന്നും​ അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmalayalam newsindia newsTerrorist RemarkBJPParvesh Verma
News Summary - BJP’s Parvesh Verma courts controversy yet again, now calls Arvind Kejriwal a terrorist -india news
Next Story