ബി.എം.ഡബ്ല്യു ഇന്ത്യ സി.ഇ.ഒ രുദ്രതേജ് സിങ് അന്തരിച്ചു
text_fieldsന്യൂഡൽഹി: ബി.എം.ഡബ്ല്യു ഗ്രൂപ്പിെൻറ ഇന്ത്യാ സി.ഇ.ഒയും പ്രസിഡൻറുമായ രുദ്രതേജ് സിംഗ് റൂഡി (46) അന്തരിച്ചു. മരണകാര ണം ഹൃദയാഘാതമെന്നാണ് സൂചന. ഇന്നലെ രാവിലെയായിരുന്നു മരണം. ബി.എം.ഡബ്ല്യുവിെൻറ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള വിൽപനയിൽ മെഴ്‌സിഡെസിനെ പിന്തള്ളി കമ്പനിയെ മുന്നിലെത്തിച്ചിരുന്നു. ഏഴുവർഷത്തിനിടെ ആദ്യമായാണ് ബി.എം.ഡബ്ല്യു ആഡംബര കാർ വിൽപനയിൽ മെഴ്സിഡസിനെ പിന്തള്ളുന്നത്.
മരണത്തിൽ വേദന രേഖപ്പെടുത്തിക്കൊണ്ട് കമ്പനി രംഗത്തെത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ അദ്ദേഹത്തിെൻറ കുടുംബത്തിെൻറ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നതായി അവർ അറിയിച്ചു.
2019 ആഗസ്ത് ഒന്നിനാണ് രുദ്രതേജ് സിംഗ് റൂഡി ബി.എം.ഡബ്ല്യുവിെൻറ ഭാഗമാവുന്നത്. അതിന് മുമ്പ് അദ്ദേഹം റോയൽ എൻഫീൽഡിെൻറ ഗ്ളോബൽ പ്രസിഡൻറായിരുന്നു. യൂണിലിവറിൽ 16 വർഷവും പ്രവർത്തിച്ചിട്ടുണ്ട്. ബി.എം.ഡബ്ള്യു ഇന്ത്യ സെയിൽസ് ഡയറക്‌ടർ മിഹർ ദയാൽ (40) കാൻസർ ബാധിച്ച് ഇക്കഴിഞ്ഞ ഏഴിന് മരണപ്പെട്ടിരുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫീസറായ അർലിന്ദോ തേക്‌സേറിയയെ ഇടക്കാല പ്രസിഡൻറായി ബി.എം.ഡബ്ല്യൂ നിശ്‌ചയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.