മംഗളൂരു അക്രമം: മലയാളികളെ പ്രതിയാക്കാനുള്ള നോട്ടീസ് കർണാടക സർക്കാർ തീരുമാനം അറിയില്ലെന്ന് ഡി.ജി.പി
text_fieldsമംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ മംഗളൂരുവിൽ അരങ്ങ േറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മലയാളികൾക്ക് കൂട്ടത്തോടെ നോട്ടീസ് അ യച്ചത് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെയുടെ നേരിട്ടുള്ള നിർദേശ പ്രകാരമെ ന്ന് സൂചന.
സംഭവം കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളും സർക്കാർ പ്രതിനിധികള ും കർണാടക ഡി.ജി.പി നീലാമണി രാജുവിെൻറ ശ്രദ്ധയിൽപെടുത്തിയപ്പോൾ അറിയില്ലെന്നായി രുന്നു മറുപടി. വിവരം തേടിയവരോട്, അഡീഷനൽ ഡി.ജി.പി അമർകുമാർ പാണ്ഡെയെ വിളിക്കാനാണ് അവർ ആവശ്യപ്പെട്ടത്. പാണ്ഡെയുമായി ബന്ധപ്പെട്ടപ്പോൾ അത് മംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ചുമതലയിൽപെട്ടതാണെന്നും അദ്ദേഹത്തെ വിളിക്കണമെന്നുമായിരുന്നു നിർദേശം. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയാണ് അമർകുമാർ പാണ്ഡെയെ വിളിച്ചത്. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെയാണ് മലയാളികൾക്ക് നോട്ടീസ് അയച്ച കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. മംഗളൂരുവിൽ നടന്ന അക്രമ പ്രവർത്തനങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളിൽ കാണുന്നവരെ കെണ്ടത്താനാണ് മലയാളികൾക്ക് നോട്ടീസ് അയച്ചത് എന്നാണ് എം.പിക്കും മറ്റ് ജനപ്രതിനിധികൾക്കും നൽകിയ മറുപടി.
അതേസമയം, പൊലീസിെൻറ നീക്കത്തിൽ ദുരൂഹതകളേറെയുണ്ട്. മംഗളൂരുവിൽ ഡിസംബർ 19ലെ പൊലീസ് വെടിവെപ്പ് ഉൾപ്പടെയുള്ള സംഭവങ്ങൾ നടക്കുന്നതിനു മുമ്പ് സി.സി ടി.വി കാമറകൾ പൊലീസ് തന്നെ എടുത്തുകൊണ്ടുപോയിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെ പരിശോധനയുടെ ഭാഗമായാണ് നോട്ടീസ് എന്ന വാദം ഇതോടെ പൊളിയുകയാണ്. സി.സി ടി.വി ദൃശ്യങ്ങൾ ലഭ്യമെങ്കിൽ, വെടിവെപ്പിേൻറതും ഉണ്ടാവേണ്ടതല്ലേയെന്ന ചോദ്യത്തിന് പൊലീസ് മറുപടി നൽകുന്നില്ല. അക്രമത്തിൽ പുരുഷന്മാരാണ് ഉൾപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. എന്നാൽ, സ്ത്രീകൾ ഉൾെപ്പടെയുള്ളവർക്ക് കേരളത്തിലേക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
നോട്ടീസുകൾ ഏറെയും നൽകിയത് മലയാളികൾക്കാണ്. അതും കേരളത്തിൽനിന്നും എത്തിയവർക്ക്. ഇവരെ ചോദ്യംചെയ്ത് മംഗളൂരുവിലുള്ള ബന്ധുക്കളെ പ്രതിചേർക്കാനും നീക്കമുണ്ട്. കർണാടക സി.െഎ.ഡിയാണ് കേസുകൾ അന്വേഷിക്കുന്നത്. ഹാജരായില്ലെങ്കിൽ പ്രതിയാക്കുമെന്ന ഭീഷണി പൊലീസ് നൽകിയ നോട്ടിസിലുണ്ട്. ജാമ്യമില്ല വകുപ്പുകളാണ് നോട്ടീസിൽ ചേർത്തിരിക്കുന്നത്. സംഭവ ദിവസം മംഗളൂരുവിലുണ്ടായിരുന്ന പ്രത്യേക സമുദായത്തിൽപെട്ടവരെ പ്രതിയാക്കാനാണ് പൊലീസ് നീക്കം.
നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കമീഷണർ അറിയിെച്ചന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
കാസർകോട്: മംഗളൂരു പ്രതിഷേധവുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മംഗളൂരു കമീഷണർ പ്രതികരിച്ചതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. ‘മാധ്യമ’ത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷണറുമായി ബന്ധപ്പെടുകയായിരുന്നു എം.എൽ.എ. നോട്ടീസ് ലഭിച്ചവർ ഡിസംബർ 19ന് മംഗളൂരുവിൽ വന്നതിനുള്ള വിശദീകരണം നേരിേട്ടാ തപാലിൽ രേഖാമൂലമോ നൽകിയാൽ മതിയാകും. മറുപടി പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് കമീഷണർ അറിയിച്ചതായി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.