പരീക്ഷക്ക് കോപ്പി കൈമാറാൻ മതിൽചാടിക്കടന്ന് യുവാക്കൾ -video
text_fieldsയവത്മൽ: പഠിച്ചില്ലെങ്കിലും പരീക്ഷ ജയിപ്പിക്കാൻ യുവാക്കൾ സഹായത്തിനെത്തും. മഹാരാഷ്ട്രയിൽ പത്താംക്ലാസ് പര ീക്ഷയിൽ വിദ്യാർഥികൾക്ക് കോപ്പി നൽകാൻ മതിലിൽ കയറി നിൽക്കുന്ന ഒരുകൂട്ടം യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്ന ു.
മഹാരാഷ്ട്രയിലെ യവത്മൽ മഹാഗൺ സ്കൂളിൻെറ മതിലിൽ ഒരുകൂട്ടം യുവാക്കൾ ചാടിക്കയറുന്നതും കോപ്പിയടിക്കാനുള്ള ചീട്ട് കൈമാറുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. മതിലിൻെറ പണി പൂർത്തീകരിക്കാത്തതാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
#WATCH Maharashtra: People seen climbing the boundary walls and providing chits to students, writing their class X Matriculation examination at Zila Parishad School, Mahagaon in Yavatmal district. (03.03.2020) pic.twitter.com/IqwC4tdhLQ
— ANI (@ANI) March 3, 2020
ചൊവ്വാഴ്ച നടന്ന പത്താംക്ലാസ് പൊതുപരീക്ഷക്കിടെയാണ് സംഭവം. മതിലിൻെറ പണി പൂർത്തീകരിക്കാത്തതിനാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പരീക്ഷ സെൻറർ കൺട്രോളർ എ.എസ്. ചൗധരി പറഞ്ഞു. സ്കൂളിൻെറ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഇതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കാൻ പൊലീസിനോട് ആവ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.