Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ ബി.ജെ.പിയും...

ബംഗാളിൽ ബി.ജെ.പിയും മറ്റു പാർട്ടികളും സഹോദരങ്ങളെ പോലെന്ന്​ മമത

text_fields
bookmark_border
ബംഗാളിൽ ബി.ജെ.പിയും മറ്റു പാർട്ടികളും സഹോദരങ്ങളെ പോലെന്ന്​ മമത
cancel

ന്യൂഡൽഹി: പശ്ചിമബംഗാളിലെ പഞ്ചായത്ത്​ തെര​ഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും വിമർശിച്ച്​ മുഖ്യമന്ത്രി മമത ബാനർജി. 
തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരാണ്​ അക്രമങ്ങൾ നടത്തിയെന്ന കോൺഗ്രസ്^ഇടതുപക്ഷ​ പാർട്ടികളുടെ ആരോപണം തള്ളിയ മമത അവർ അത്​ തെളിയിക്കണമെന്ന്​ ആവശ്യപ്പെട്ടു.

 വർഗീയ പാർട്ടിയായ ബി.ജെ.പിക്കെതിരായ പോരാട്ടമാണ്​ തൃണമൂൽ കോൺഗ്രസ്​ നടത്തുന്നത്​. സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിക്കെതിരെ പൊരുതുക തന്നെയാണ്​ ചെയ്യുന്നത്​. എന്നാൽ ബംഗാളിൽ ഇവർ സഹോദരങ്ങളെ പോലെ​ ഒരുമിച്ചാണ്​ പ്രവർത്തിക്കുന്നത്​. സംസ്ഥാനത്ത്​ ബി.ജെ.പിയുടെ വർഗീയത സി.പി.എമ്മും കോൺഗ്രസും കാണുന്നില്ല. അവർ ഏതിനും തൃണമൂലിനെ പ്രതികൂട്ടിലാക്കുകയാ​െണന്നും മമത ആഞ്ഞടിച്ചു. 

നരേന്ദ്രമോദിക്കും അമിത്​ഷാക്കുമെതിരെ പോരാടുന്ന കോൺഗ്രസ്​ ഇവിടെ ബി.ജെ.പിയുമായി കൂട്ടുകൂടിയിരിക്കുന്നു. എങ്ങനെയാണവർ ഒറ്റരാത്രിക്കുള്ളിൽ സഖ്യമായി പ്രവർത്തിക്കാൻ തുടങ്ങിയതെന്ന്​ കോൺഗ്രസ്​ ജനങ്ങളോട്​ വിശദീകരിക്കണമെന്നും മമത പറഞ്ഞു. 
വര​​ുന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒറ്റ കക്ഷിയായി പേരാടാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. തുടർന്ന്​ കഴിഞ്ഞയാഴ്​ച ഡൽഹിയിലെത്തിയ മമത സോണിയ ഗാന്ധിയുമായി കൂടിക്കാഴ്​ച നടത്തുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalcongressMamata BanerjeeBJPBJP
News Summary - "Can't Be Friends With BJP in Bengal- Mamata Banerjee To Congress- India news
Next Story