മകൻ ചെയ്ത കുറ്റത്തിന് ബറേലയെ ശിക്ഷിക്കാനാവില്ല– ഹരിയാന മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: മകൻ ചെയ്ത കുറ്റത്തിന് ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബറേലയെ ശിക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. യുവതിയെ കാറിൽ പിന്തുടർന്നതിന് സുഭാഷ് ബേറലയുടെ മകനും സുഹൃത്തും അറസ്റ്റിലായിരുന്നു.
തുടർന്ന് ബറേലക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യമുയർത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹരിയാന മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ബറേലയുടെ വികാസ് ബറല (23), ആശിഷ് കുമാർ (22)എന്നിവരാണ് വെള്ളിയാഴ്ച രാത്രി ചണ്ഡിഗഢിലെ മധ്യമാർഗിൽ നിന്ന് പൊലീസ് പിടിയിലായത്.
പെൺകുട്ടിയുടെ പരാതിപ്രകാരം ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷനിയമത്തിലെ 345(D) മോേട്ടാർ വാഹന നിയമത്തിലെ 185ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.