എം.കെ സ്റ്റാലിനെതിരെ കേസ്; 22ന് തമിഴ്നാട്ടിൽ നിരാഹാരസമരം
text_fieldsെചന്നൈ: മറീന ബീച്ചിൽ പ്രതിഷേധ സമരം നടത്തിയതിന് ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ സ്റ്റാലിനെതിരെ കേസ്. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് സ്റ്റാലിൻ മറീനാബിച്ചിൽ സമരം നടത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഭൂരിപക്ഷം തെളിയിക്കാനായി നിയമസഭയിൽ വിശ്വാസവോട്ട് നടക്കുന്നതിനിടെ അരങ്ങേറിയ സംഭവങ്ങളുെട തുടർച്ചയായാണ് പ്രതിഷേധ സമരം നടന്നത്.
വിശ്വാസ വോെട്ടടുപ്പിന് രഹസ്യ ബാലറ്റ് അനുവദിക്കണമെന്നാവശ്യെപ്പട്ട് സ്റ്റാലിനും മറ്റംഗങ്ങളും പ്രതിഷേധിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. തുടർന്ന് അക്രമാസക്തരായ ഡി.എം.കെ എം.എൽ.എമാരെ സ്പീക്കർ പി. ധനപാൽ പുറത്താക്കിയാണ് വേെട്ടടുപ്പ് നടത്തിയത്. വസ്ത്രം വലിച്ചുകീറിയ നിലയിൽ പുറത്തു വന്ന സ്റ്റാലിൻ സ്പീക്കറുടെ നടപടിക്കെതിരെ മറീന ബീച്ചിൽ നിരാഹാര സമരം നടത്തിയിരുന്നു. അതേതുടർന്ന് സംഘർഷമുണ്ടാവുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.
അതിനിടെ, ഫെബ്രുവരി 22ന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്താൻ ഡി.എം.കെ തീരുമാനിച്ചു. ഡി.എം.കെ പാർട്ടി ഒാഫീസുകൾ കേന്ദ്രീകരിച്ചാവും നിരാഹാര സമരം.
അതേസമയം, നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് സർക്കാറുണ്ടാക്കാൻ ക്ഷണിച്ചതിൽ എടപ്പാടി പളനിസാമി ഗവർണറെ കണ്ട് നന്ദി അറിയിച്ചു. നിയമസഭയിലെ സംഭവങ്ങളെ തുടർന്ന് സ്പീക്കർക്കെതിരെ സ്റ്റാലിനും ഗവർണർക്ക് പരാതി നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.