റഫാൽ അഴിമതി: സ്വതന്ത്രാന്വേഷണം വേണമെന്ന് ചന്ദ്രബാബു നായിഡു
text_fieldsഅമരാവതി: റഫാൽ കരാറിൽ സ്വതന്ത്രാന്വേഷണം പ്രഖ്യാപിക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായ ിഡു.
59,000 കോടി രൂപയുടെ കരാറിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിക്കുകയാണ്. ഇന്ത്യ കണ് ട ഏറ്റവും വലിയ അഴിമതിയിൽ പ്രധാനമന്ത്രിയുടെ ഒാഫീസിനും പങ്കുണ്ടെന്നതിെൻറ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. ബി.ജെ.പിയുടെ വിനാശകരമായ തീരമാനങ്ങളുടെ ആഴം വ്യക്തമാകുന്നതാണ് റിപ്പോർട്ട്. മോദിജീ, രാജ്യത്തെ നിങ്ങൾ ചതിക്കുന്നുവെന്ന സത്യം ദീർഘകാലം മറച്ചുവെക്കാൻ സാധിക്കില്ല - ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു.
റഫാൽ ഇടപാടിൽ സമാന്തര ചർച്ച നടത്തിയും റഫാൽ കരാറിൽ ചർച്ച കൂടാതെ അന്തിമ തീരുമാനം എടുക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തെ നിർബന്ധിപ്പിച്ചുമാണ് പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെട്ടത്. പി.എം.ഒ സമാന്തര ചർച്ച നടത്തി പ്രതിരോധമന്ത്രാലയം നിയോഗിച്ച ഇന്ത്യൻ ചർച്ചാ സംഘത്തെ അവമതിച്ചു. ഇൗ വെളിപ്പെടുത്തലുകളെല്ലാം ഞെട്ടിപ്പിക്കുന്നതാണ്. സമാന്തര ചർച്ച എന്നതിനർഥം ബി.ജെ.പി സർക്കാറിന് അവരിൽ തന്നെയുള്ള വിശ്വാസം നഷ്ടമായി എന്നതാണ് - നായിഡു പറഞ്ഞു.
റഫാലുമായി ബന്ധപ്പെട്ട എല്ലാ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത് കരാറുമായി ബന്ധപ്പെട്ട ദുരൂഹതകളാണ്. അത് മാറാൻ സ്വതന്ത്ര അന്വേഷണം വേണം. സ്വതന്ത്ര അന്വേഷണം നടന്നാൽ ബി.ജെ.പി സർക്കാറിന് ഗുണകരമാകുന്ന തരത്തിൽ തെളിവുകളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.