ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ്: ആരും പ്രതികാരബുദ്ധി കാണിക്കരുതെന്ന് മമത
text_fieldsകൊൽക്കത്ത: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിൽ അതൃപ്തി അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആരും പ്രതികാരബുദ്ധി കാണിക്കരുതെന്നും മമത ബാനർജി പറഞ്ഞു.
"ഒരു ജനാധിപത്യ രാജ്യത്ത് ചില പ്രത്യയശാസ്ത്രങ്ങൾ ചില രാഷ്ട്രീയ പാർട്ടികളുമായി യോജിച്ച് പോകണമെന്നില്ല. ഇന്ന് ഒരു പാർട്ടി അധികാരത്തിലുണ്ട്. നാളെ മറ്റാരെങ്കിലും അധികാരത്തിലെത്തിയേക്കാം, അതൊരു ബുമറാംഗ് ആയേക്കാം. 34 വർഷത്തെ ഇടത്പക്ഷ ഭരണത്തെക്കുറിച്ച് പല വിവരങ്ങളും എന്‍റെ പക്കലുണ്ട്. പക്ഷേ സി.പി.ഐ.എമ്മിന്‍റെ മുഖ്യമന്ത്രിയോടോ മറ്റ് മന്ത്രിമാരോടോ ഞാൻ ഒന്നും ചെയ്തിട്ടില്ല. അവർ ആദ്യം സംസാരിക്കട്ടെ, വിഷയത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തട്ടെ"- മമത പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്ക് ഇ.ഡി അയച്ച സമൻസും പ്രതികാര നടപടിയാണെന്ന് മമത അഭിപ്രായപ്പെട്ടു. യുവജനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. അഭിഷേക് നീതിക്കായി നിരവധി തവണ കോടതികൾ കയറിയെന്നും തെളിവുകൾ ഒന്നും ഇല്ലാതെയാണ് അഭിഷേകിനെ ഉപദ്രവിക്കുന്നതെന്നും യുവതലമുറ തീർച്ചയായും തിരിച്ചടിക്കുമെന്നും മമത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.