Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ജയ് ശ്രീറാം’...

‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചിട്ടും വിളിച്ചില്ല; അഞ്ചാം ക്ലാസുകാരന് അയൽവാസിയുടെ ക്രൂര മർദനം

text_fields
bookmark_border
‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചിട്ടും വിളിച്ചില്ല; അഞ്ചാം ക്ലാസുകാരന് അയൽവാസിയുടെ ക്രൂര മർദനം
cancel

‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ച് അനുസരിക്കാത്തതിന് അഞ്ച് വയസുകാരനെ അയൽവാസി ക്രൂരമായി മർദിച്ചതായി പരാതി. മധ്യപ്രദേശിലെ ഖണ്ട്‌വയിൽ ആണ് സംഭവം. അജയ് ഭിൽ എന്ന അയൽവാസിയാണ് കുട്ടിയെ മർദിച്ചത്.

ഖാണ്ഡവയിലെ പാണ്ഡാന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുപറഞ്ഞത്. ഡിസംബർ 29 ന് വിവിധ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഖാണ്ഡവ ജില്ലയുടെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനിൽ ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. “പ്രായപൂർത്തിയാകാത്ത കുട്ടിയെ അജയ് ഭിൽ പീഡിപ്പിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തുവെന്ന് പാണ്ഡാന പൊലീസ് സ്റ്റേഷനിൽ ഒരു റിപ്പോർട്ട് ലഭിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഞങ്ങൾ എഫ്‌.ഐ.ആർ ഫയൽ ചെയ്തു, അന്വേഷണത്തിന് ശേഷം ഉചിതമായ നടപടിയെടുക്കും’’ -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“ട്യൂഷൻ ക്ലാസുകൾക്ക് പോയ ശേഷം എന്റെ കുട്ടി മുപ്പത് മിനിറ്റിനുള്ളിൽ തിരിച്ചെത്തി. മടങ്ങിയെത്തിയപ്പോൾ, അവൻ അസ്വസ്ഥനായി. കരഞ്ഞുകൊണ്ടാണ് വന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അന്വേഷിച്ചു. ഞങ്ങളുടെ കോളനിയിലെ താമസക്കാരനായ അജയ് ഭിൽ അവനെ തടഞ്ഞുനിർത്തി ജയ് ശ്രീറാം എന്ന് വിളിക്കാൻ ആവശ്യപ്പെട്ടുവെന്ന് അവൻ ഞങ്ങളോട് പറഞ്ഞു. ജയ് ശ്രീ റാം വിളിക്കാത്തതിന് അജയ് എന്റെ കുട്ടിയെ തടഞ്ഞുവെച്ച് മർദിച്ചു. അത് പറയുന്നതുവരെ അവനെ വിട്ടയച്ചില്ല’’ -കുട്ടിയുടെ പിതാവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshchant Jai Shree Rambeaten by neighbour
News Summary - Class 5 child made to chant Jai Shree Ram, beaten by neighbour
Next Story