കെജ്രിവാളിെൻറ സമരത്തിൽ ഇടപെടണം; നാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് നാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്.
നിതി ആയോഗിെൻറ നാലാമത് ഭരണസമിതി യോഗത്തിന് രാഷ്ട്രപതി ഭവനിലെത്തിയതായിരുന്നു മുഖ്യമന്ത്രിമാർ. യോഗം തുടങ്ങുന്നതിനു മുന്നോടിയായി നാലു പേരും ലഫ്. ഗവർണറുടെ വസതിയിൽ സമരമിരിക്കുന്ന ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ കണ്ട് പിന്തുണ അറിയിച്ചിരുന്നു.
സമരത്തിലുള്ള െഎ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ലഫ്. ഗവണർ അനിൽ ബൈജാെൻറ വസതിയിൽ നടത്തുന്ന സമരം ഏഴു ദിവസമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി- കോൺഗ്രസ് ഇതര സഖ്യം രൂപീകരിക്കെപ്പടുന്നതിെൻറ സൂചനയാകാമിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.