Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനസിക വെല്ലുവിളി...

മാനസിക വെല്ലുവിളി നേരിടുന്ന 70കാരിക്ക് കോളജ് വിദ്യാര്‍ഥിയുടെ ക്രൂര മര്‍ദനം; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍

text_fields
bookmark_border
മാനസിക വെല്ലുവിളി നേരിടുന്ന 70കാരിക്ക് കോളജ് വിദ്യാര്‍ഥിയുടെ ക്രൂര മര്‍ദനം; നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍
cancel

ഹൈദരാബാദ്: മാനസിക വെല്ലുവിളി നേരിടുന്ന 70കാരിയെ ക്രൂമായി മര്‍ദിച്ച് വലിച്ചിഴച്ച് കോളജ് വിദ്യാര്‍ഥി. ആക്രമണം സി.സി.ടി.വിയില്‍ പതിയുകയും സംഭവം പുറത്തറിയുകയും ചെയ്തതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.

യുവാവിനെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലാണ് സംഭവം. സിദ്ധമ്മ എന്ന സ്ത്രീയെയാണ് പര്‍വേജ് എന്ന യുവാവ് ആക്രമിച്ചത്.

ഷാദ്നഗര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ഭിക്ഷാടനം നടത്തിയിരുന്ന സിദ്ധമ്മയെ ബുധനാഴ്ചയാണ് പ്രതി ആക്രമിച്ചത്. ഭവനരഹിതയായ സിദ്ധമ്മയെ നാട്ടുകാര്‍ പരിചരിച്ച് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്ന് ഷാദ്നഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നവീന്‍ കുമാര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - College student attacks mentally ill 70-year-old woman
Next Story