സി.ബി.ഐ ആസ്ഥാനത്ത് കോൺഗ്രസിന്‍റെ വൻ പ്രതിഷേധം; രാഹുൽ ഗാന്ധി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സി.ബി.െഎ മേധാവിയെ മാറ്റിയ സംഭവത്തിൽ രാജ്യത്ത് ഉയർന്ന വിവാദങ്ങളെ തുടർന്ന് ഡൽഹിയിലെ സി.ബി.ഐ ആസ ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധം അലയടിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സി.പി.എം അടക്കമുള്ള മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും പ്രതിനിധികളും മാർച്ചിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ പ്രതിഷേധം സംഘടിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു.
അർധരാത്രിയിൽ സി.ബി.ഐ മേധാവിയെ മാറ്റിയ നടപടി ലജ്ജാവഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. റഫാൽ യുദ്ധ വിമാന ഇടപാടിനെ കുറിച്ചുള്ള അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണ് സർക്കാർ നടപടിയെന്നും രാഹുൽ ആരോപിച്ചു.
രാജ്യത്തെ മുഖ്യ കുറ്റാന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സി.ബി.ഐ നടത്തി വരുന്ന മുഴുവൻ അന്വേഷണങ്ങളും നിർത്തിവെക്കണം. സി.ബി.ഐയെ 'ക്ലോസ്ഡ് ബ്യൂറോ ഇൻവെസ്റ്റിഗേഷൻ' എന്ന് വിളിച്ച് പ്രതിഷേധക്കാർ പരിഹസിച്ചു.
#WATCH: Congress workers stage protest against the removal of CBI Chief Alok Verma in #Delhi. pic.twitter.com/BRk8Vvwvgv
— ANI (@ANI) October 26, 2018
ദയാൽ സിങ് കോളജിൽ നിന്ന് ആരംഭിച്ച മാർച്ച് ലോദി റോഡ് വഴി ജവഹർലാൽ നെഹ് റു മാർഗിലെ സി.ബി.ഐ ആസ്ഥാനത്തിന് മുമ്പിൽ സമാപിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ അശോക് ഗലോട്ട്, അംബിക സോണി, ആനന്ദ് ശർമ, കുമാരി ഷെൽജ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരും മാർച്ചിൽ പങ്കെടുത്തു.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും പിന്തുണ പ്രഖ്യാപിച്ചു മാർച്ചിൽ പങ്കാളികളായി. ലോക്താന്ത്രിക് ജനതാ ദൾ നേതാവ് ശരത് യാദവ്, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, തൃണമൂൽ കോൺഗ്രസ് നേതാവ് നദീമുൽ ഹഖ് എന്നിവരും ആം ആദ്മി പാർട്ടി, സി.പി.എം പ്രതിനിധികളും ആണ് പങ്കെടുത്തത്.
ഡൽഹിയിൽ കൂടാതെ വിവിധ സംസ്ഥാനങ്ങളിലുമുള്ള സി.ബി.െഎ ഒാഫിസുകൾക്ക് മുന്നിലും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
#WATCH Congress President Rahul Gandhi and Ashok Gehlot lead the protest march to CBI HQ against the removal of CBI Chief Alok Verma. pic.twitter.com/7FNkhoWQCb
— ANI (@ANI) October 26, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.