നാല് സീറ്റുകള്‍ എ.എ.പിക്ക് നല്‍കാം; സഖ്യ സാധ്യത അടഞ്ഞിട്ടില്ല -രാഹുൽ
text_fieldsന്യൂഡൽഹി: ഡല്‍ഹിയില്‍ നാല് സീറ്റുകള്‍ എ.എ.പിക്ക് നല്‍കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യ സാധ്യത അടഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചര്‍ച്ചക്ക് ഇനിയും സമയമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യവുമായി ബന്ധപ്പെട്ട് ധാരണയിൽ എത്തിച്ചേരാനായിട്ടില്ല. നാല് സീറ്റ് നല്‍കാന്‍ സന്നദ്ധമായിട്ടും കെജ‍്‍രിവാള്‍ യു ടേണ്‍ അടിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. തങ്ങളുടെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും എന്നാൽ സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഏപ്രില്‍ 18ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 97 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിലായിട്ടുണ്ട്. റഫാലും നോട്ടുനിരോധനവും ഉന്നയിച്ചും ന്യായ് പദ്ധതി ഉയർത്തിക്കാട്ടിയുമാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം.
An alliance between the Congress & AAP in Delhi would mean the rout of the BJP. The Congress is willing to give up 4 Delhi seats to the AAP to ensure this.
— Rahul Gandhi (@RahulGandhi) April 15, 2019
But, Mr Kejriwal has done yet another U turn!
Our doors are still open, but the clock is running out. #AbAAPkiBaari
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.