യെദിയൂരപ്പ മുഖ്യമന്ത്രി: വിധാൻ സൗധയിൽ കോൺഗ്രസ് പ്രതിഷേധം
text_fieldsഗളൂരു: രാജ്ഭവനിൽ തിരക്കിട്ട് സത്യപ്രതിജ്ഞ നടത്തി രാവിലെ ഒമ്പതരയോടെ വിധാൻ സൗധയിലെത്തി ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേൽക്കുേമ്പാൾ പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധ ധർണക്ക് തുടക്കമിടുകയായിരുന്നു. ഗുലാംനബി ആസാദ്, അശോക് െഗഹ്ലോട്ട്, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുേഗാപാൽ തുടങ്ങിയവർ തുടങ്ങിവെച്ച സമരത്തിലേക്ക് വൈകാതെ ബിഡദിയിലെ റിസോർട്ടിൽനിന്ന് കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും നിയുക്ത എം.എൽ.എമാരുമെത്തി. പ്രായം വകവെക്കാതെ ജെ.ഡി.എസ് ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുമെത്തി സമരനേതൃത്വം ഏറ്റെടുത്തു.
ഗവർണറുടെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി നടത്തിയ സമരത്തിൽ കൈയിൽ കറുത്ത ബാൻഡ് കെട്ടിയാണ് എല്ലാവരും അണിനിരന്നത്. ജനാധിപത്യത്തിെൻറ കശാപ്പാണ് കർണാടകയിൽ നടന്നതെന്നും കേവല ഭൂരിപക്ഷമില്ലാതെ എങ്ങനെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപവത്കരിക്കാനാവുക എന്നും കർണാടക കോൺഗ്രസിെൻറ ചുമതലയുള്ള കെ.സി. വേണുഗോപാൽ എം.പി ചോദിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് പരസ്പരം കൊമ്പുകോർത്ത സിദ്ധരാമയ്യയും എച്ച്.ഡി. ദേവഗൗഡയും കുമാരസ്വാമിയുമടങ്ങുന്ന കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും നേതാക്കൾ ഒത്തൊരുമയോടെ ഗാന്ധിപ്രതിമക്ക് മുന്നിൽ സമരത്തിൽ കൈകോർത്തത് അപൂർവ കാഴ്ചയായി. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച മുൾബാഗലിലെ സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷും റാണിബെന്നൂരിലെ കെ.പി.ജെ.പി എം.എൽ.എ ആർ. ശങ്കറും മറ്റു എം.എൽ.എമാർക്കൊപ്പം പ്രതിഷേധ ധർണക്കെത്തി. ഇവരടക്കം 78 എം.എൽ.എമാരെയാണ് കോൺഗ്രസ് സമരത്തിന് ഹാജരാക്കിയത്. ജെ.ഡി.എസ് നിരയിൽ 37 പേരും സമരത്തിനെത്തി. കോൺഗ്രസ് നിരയിൽ ബെള്ളാരി വിജയനഗർ എം.എൽ.എ ആനന്ദ്സിങ്ങും മസ്കി എം.എൽ.എ പ്രതാപ്ഗൗഡ പാട്ടീലും സമരത്തിനെത്താത്തതും ശ്രദ്ധേയമായി.
എം.എൽ.എമാർ ൈകവിട്ടുപോവാതിരിക്കാൻ അൽപസമയം മാത്രം പ്രതിഷേധത്തിൽ പെങ്കടുപ്പിച്ച് ഇവരെ റിസോർട്ടിലേക്കുതന്നെ മടക്കി. പിന്നീട് നേതാക്കൾ സമരം തുടർന്നു. അതേസമയം, ഗവർണറുടെ ഏകപക്ഷീയ നടപടികൾക്കെതിരെ ബംഗളൂരുവിൽ മതേതര ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
ബി.ജെ.പിയുടെ സാധ്യതകൾ
•ബി.ജെ.പി പക്ഷത്തെ എം.എൽ.എമാർ: 104 + സ്വതന്ത്രൻ= 105
•എതിർപക്ഷം: കോൺഗ്രസ്-78 + ജനതാദൾ-എസ്-38 + സ്വതന്ത്രൻ= 117
•നിയമസഭ സീറ്റ്-224
•നിലവിലെ അംഗബലം-222
•കേവല ഭൂരിപക്ഷം-112
•ബി.ജെ.പിക്ക് അധികം
വേണ്ടത്: ഏഴ് എം.എൽ.എമാർ
സ്വീകരിച്ചേക്കാവുന്ന തന്ത്രങ്ങൾ
സാധ്യത 1: എതിർപക്ഷത്തെ 13 എം.എൽ.എമാരെ വോെട്ടടുപ്പുസമയത്ത് സഭയിൽനിന്ന് മാറ്റിനിർത്തുക. അങ്ങനെ ചെയ്താൽ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 209 ആകും. അപ്പോൾ കേവല ഭൂരിപക്ഷത്തിന് 105 പേർ മതി. എതിർപാളയത്തിൽനിന്ന് 13 പേരെ മാറ്റി നിർത്താൻ കഴിഞ്ഞാൽ അവർ അയോഗ്യരാകും. 13 സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. കോൺഗ്രസും ജെ.ഡി.എസും ഒരുവശത്തും ബി.ജെ.പി മറുവശത്തുമായി നേരിട്ട് ഏറ്റുമുട്ടുേമ്പാൾ എല്ലാവരും ജയിക്കണമെന്നില്ല. അങ്ങനെ വന്നാൽ കേവല ഭൂരിപക്ഷം വീണ്ടും നഷ്ടപ്പെടും.
സാധ്യത 2: പാർട്ടികളെ പിളർത്തുക.
കോൺഗ്രസിൽനിന്നോ ജെ.ഡി.എസിൽ നിന്നോ ഒരു വിഭാഗം അടർന്നുമാറി ബി.ജെ.പിയിൽ ലയിക്കുക എളുപ്പമല്ല. കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യരാക്കാതെ നോക്കണം. ഒാരോ പാർട്ടിയിലും ആകെയുള്ളതിെൻറ മൂന്നിൽ രണ്ടുപേർ വിട്ടു മാറിയാൽ കുറുമാറ്റ നിയമത്തിെൻറ പരിധിയിൽ പെടില്ല. അതിന് കോൺഗ്രസിൽനിന്ന് 52 പേർ വിടണം. ജനതാദളിൽനിന്നാണെങ്കിൽ 24 പേരും. അതും എളുപ്പമല്ല. പക്ഷേ, അത്രയും പേർ ബി.ജെ.പിയെ പിന്തുണച്ചാൽ 157 പേരാകും; ജനതാദളിൽനിന്നുള്ളവരാണ് ബി.ജെ.പിയിൽ എത്തുന്നതെങ്കിൽ 129 എം.എൽ.എമാരാകും.
എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യാത്തതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ലെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്. സത്യപ്രതിജ്ഞ ചെയ്യാതെ വോെട്ടടുപ്പിൽ പെങ്കടുക്കാൻ കഴിയില്ലെന്നത് മറുപുറം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.