ചായ്വാലയും ചൗക്കീദാറുമല്ല, രാജ്യത്തിന് യഥാർഥ പ്രധാനമന്ത്രിയെ വേണം –മായാവതി
text_fieldsലഖ്നോ: ചായ്വാലയെന്നും ചൗക്കീദാറെന്നും പറഞ്ഞു നടക്കുന്ന ഇരട്ട വ്യക്തിത്വങ്ങള െയല്ല, യഥാർഥ പ്രധാനമന്ത്രിയെ ആണ് രാജ്യത്തിന് ആവശ്യമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഇരട്ട സ്വഭാവക്കാരുടെ വഞ്ചനയിൽ ഇനിയും രാജ്യം അകപ്പെടില്ലെന്നും ലഖ്നോയിൽ വാർത്തസമ്മേളനത്തിൽ മായാവതി മോദിക്കെതിരെ ആഞ്ഞടിച്ചു.
‘‘സേവകൻ, മുഖ്യ സേവകൻ, ചായക്കാരൻ, കാവൽക്കാരൻ എന്നു തുടങ്ങി, ജനങ്ങളെ പറ്റിക്കുന്ന പല നേതാക്കളെപ്പറ്റിയും ജനങ്ങൾ കേൾക്കുന്നു. എന്നാൽ, ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്രമായി രാജ്യത്തെ നയിക്കാൻ കഴിയുന്ന യഥാർഥ പ്രധാനമന്ത്രിയെ ആണ് രാജ്യത്തിന് വേണ്ടത്. ’’ -ബി.എസ്.പി അധ്യക്ഷ തുറന്നടിച്ചു. ബി.ജെ.പി മുങ്ങുന്ന കപ്പലാണെന്നും ഇത് ആർ.എസ്.എസിനടക്കം മനസ്സിലായെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.