Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൃത്യസമയത്ത്​ ശരിയായ തീരുമാനം; കോവിഡ്​ പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാഹുൽ
cancel
Homechevron_rightNewschevron_rightIndiachevron_right'കൃത്യസമയത്ത്​ ശരിയായ...

'കൃത്യസമയത്ത്​ ശരിയായ തീരുമാനം'; കോവിഡ്​ പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും രാഹുൽ

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻെറ കോവിഡ്​ ​പ്രതിരോധ പ്രവർത്തനങ്ങളിൽ വീണ്ടും വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ലോക്​ഡൗണിന്​ ശേഷം രാജ്യത്തെ കോവിഡ്​ കേസുകൾ കുത്തനെ ഉയരുന്നതിനെതിരെയായിരുന്നു വിമർശനം.

'കൃത്യ സമയത്ത്​ ശരിയായ തീരുമാനമെടുക്കുന്നതിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്​ ഇന്ത്യ മികച്ചുനിൽക്കുന്നു'വെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾ പങ്കുവെച്ച ശേഷം രാജ്യത്തെ ​കോവിഡ്​ ​േകസുകളുടെ എണ്ണം ഉയർത്തിക്കാട്ടുകയായിരുന്നു രാഹുൽ ഗാന്ധി. കഴിഞ്ഞ ഒരാഴ്​ചയായി രാജ്യത്ത്​ 50,000ത്തിൽ അധികം പേർക്കാണ്​ ഒറ്റദിവസം രോഗം സ്​ഥിരീകരിക്കുന്നത്​. നേരത്തേ പ്രഖ്യാപിച്ച​ ലോക്​ഡൗൺ മൂലം ജനങ്ങൾ ഇരട്ടി ദുരിത്തിലാകുകയും ലോക്​ഡൗണിന്​ ശേഷം കോവിഡ്​ വ്യാപനം രൂക്ഷമാകുകയുമായിരുന്നു. അസമയത്ത്​ പ്രഖ്യാപിച്ച ലോക്​ഡൗണിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കൾ നേര​ത്തെയും രംഗത്തെത്തിയിരുന്നു.

ജൂലൈ 28ന്​ ഇന്ത്യ മികച്ച നിലയിലാണെന്നും ഒരു ദിവസം 45,000 പേർ രോഗമുക്തി നേടുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ജൂ​ൈല 30 മുതൽ രാജ്യത്ത്​ 50,000ത്തിൽ അധികം പേർക്കാണ്​ ഒരുദിവസം രോഗം സ്​ഥിരീകരിക്കുന്നത്​. രാജ്യത്തെ ആകെ കോവിഡ്​ ​േകസുകളുടെ എണ്ണം 18ലക്ഷം കടക്കുകയും ചെയ്​തു. കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത്​ ഷാക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. അദ്ദേഹം വേഗം സുഖം പ്രാപിച്ച്​ തിരികെവര​ട്ടെയെന്ന്​ രാഹുൽ ഗാന്ധി ആശംസിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra modiCorona virus​Covid 19Rahul Gandhi
News Summary - Covid Cases Rahul Gandhi On PMs Right Decisions, Right Time
Next Story