കോവിഡ് നേരിട്ടതിലെ വീഴ്ചക്ക് മന്ത്രിമാരെ മാറ്റി മുഖം രക്ഷിക്കാൻ മോദി
text_fieldsന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം നേരിട്ടതിലെ വൻവീഴ്ച കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിലേക്ക്. ഇതിെൻറ ഭാഗമായി വിവിധ മന്ത്രിമാരെ വിളിച്ചുവരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. രണ്ടാം തരംഗം ഉച്ചസ്ഥായിയിൽ എത്തിയേപ്പാൾ തലസ്ഥാനമായ ഡൽഹി ദുരന്തമേഖലയായി മാറിയിരുന്നു. വിദഗ്ധരുടെ മുന്നറിയിപ്പുകൾക്കൊത്ത ജാഗ്രത കേന്ദ്രസർക്കാർ കാണിക്കാതിരുന്നതുമൂലം തയാറെടുപ്പുകളൊന്നുമില്ലാതെ ഡൽഹിക്കുപുറമെ ഓരോ സംസ്ഥാനവും കെടുതി ഏറ്റുവാങ്ങി. യു.പിയിൽ ആയിരക്കണക്കിന് ജഡങ്ങളാണ് നദിയിൽ പൊന്തിയത്. ഈ ദിനങ്ങളിൽ സർക്കാറിനെത്തന്നെ കാണാതായെന്ന് രാജ്യാന്തര തലത്തിൽതന്നെ വിമർശനം ഉയർന്നു.
സർക്കാറിെൻറ മുഖം തകർത്ത സാഹചര്യങ്ങൾക്ക് പ്രധാനമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ട്. എന്നാൽ മന്ത്രിസഭ പുനഃസംഘടന വഴി, പ്രവർത്തനത്തിൽ േമാശമായവരെ മാറ്റിയെന്ന പ്രതീതിയോടെ പ്രതിച്ഛായ തിരിച്ചു പിടിക്കാനുള്ള നീക്കമാണ് അണിയറയിൽ. രണ്ടാം മോദിസർക്കാർ രണ്ടു വർഷം പിന്നിട്ട സാഹചര്യത്തിൽ മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തുന്നുവെന്നാണ് പുറംവിശദീകരണം. അടുത്ത വർഷം യു.പിയിൽ അടക്കം നടക്കേണ്ട തെരഞ്ഞെടുപ്പുകളുടെ ഫലം ലോക്സഭ തെരഞ്ഞെടുപ്പിനെ ഏറെ സ്വാധീനിക്കുമെന്നിരിക്കേ, പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. ഇതിന് ആർ.എസ്.എസും നിർദേശിച്ചിട്ടുണ്ട്. വാക്സിൻ വിതരണ നയം തിരുത്താൻ രാജ്യത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു. ഏതാനും സാമൂഹികക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾക്കും ചർച്ച നടക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി പ്രസിഡൻറ് ജെ.പി നദ്ദ എന്നിവരുമായി വെള്ളിയാഴ്ച വൈകിട്ട് നീണ്ട ചർച്ച നടത്തി. ഏഴു മന്ത്രാലയങ്ങൾ കോവിഡ്കാലത്ത് എത്ര ഫലപ്രദമായി പ്രവർത്തിച്ചുവെന്ന അവലോകനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ധർമേന്ദ്ര പ്രധാൻ, പ്രകാശ് ജാവ്ദേക്കർ, ഹർദീപ് പുരി എന്നിവരടക്കം ഏതാനും മന്ത്രിമാരെയും പ്രധാനമന്ത്രി കണ്ടു. വിലയിരുത്തൽ പൂർത്തിയായിട്ടില്ല.
സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ്കാല മുന്നൊരുക്കത്തിലെ പിഴവിന് ആരോഗ്യ മന്ത്രി ഹർഷ്വർധന് വില കൊടുക്കേണ്ടി വന്നേക്കും. ധനമന്ത്രി നിർമല സീതാരാമെൻറ നിലയും പരുങ്ങലിലാണ്. ഉൗഴം കാത്തുനിൽക്കുന്ന സുശീൽകുമാർ മോദി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിഗണനയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.