സി.പി.എം പി.ബി ഇന്ന് ആരംഭിക്കും
text_fieldsന്യൂഡൽഹി: സർവകലാശാലകളിൽ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട ക്രമക്കേട്, മാധ്യമവേട്ട തുടങ്ങിയ വിഷയങ്ങൾ കേരളത്തിൽ കത്തിനിൽക്കെ സി.പി.എം പോളിറ്റ്ബ്യൂറോ യോഗം ശനി, ഞായർ ദിവസങ്ങളിലായി ഡൽഹിയിൽ നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സഖ്യമുണ്ടാകൂ എന്നായിരുന്നു സി.പി.എം നിലപാട്.
എന്നാൽ, വെള്ളിയാഴ്ച പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സി.പി.എം പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച് വിശദ ചർച്ച പി.ബിയിൽ നടന്നേക്കും. കൂടാതെ, മണിപ്പൂർ കലാപം, ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങി വിഷയങ്ങളും ചർച്ചചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എം.എ. ബേബി, എ. വിജയരാഘവൻ അടക്കമുള്ളവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.