ബി.ജെ.പിയുമായുള്ള സഖ്യം തുടരണോയെന്ന് ശിവസേന ചിന്തിക്കണം- ഫട്നാവിസ്
text_fieldsമുംബൈ: ബി.ജെ.പിയുമായുള്ള രാഷ്ട്രീയ സഖ്യം തുടരണോ എന്ന കാര്യത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ഉടൻ തീരുമാനമെടുക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഇരട്ട നിലപാടുമായി ഇനി ശിവസേനക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന തങ്ങളുടെ എല്ലാ തീരുമാനങ്ങളെയും എതിർക്കുകയാണ്. അവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം. എന്നാൽ, ഒരേസമയം പ്രതിപക്ഷത്തിെൻറയും ഭരണപക്ഷത്തിെൻറയും റോൾ വഹിക്കാൻ സാധിക്കില്ലെന്നും ഫട്നാവിസ് പറഞ്ഞു. ബാൽതാക്കറയും ഉദ്ധവ് താക്കറയും ഒരിക്കലും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാൽ, ശിവസേനയിലെ ചില നേതാക്കൾ അധ്യക്ഷനെക്കാളും ഉയർന്നവരാണെന്ന് ധരിക്കുകയും വിവാദ പ്രസ്താവനകൾ നടത്തുകയും ചെയ്യുകയാണെന്ന് ഫട്നാവിസ് കുറ്റപ്പെടുത്തി.
മോദി തരംഗം അവസാനിച്ചെന്ന പ്രസ്താവനയുമായി സേന എം.പി സഞ്ജയ് റൗട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം. മോദി തരംഗം അവസാനിച്ചുവെന്നും രാഹുൽ ഗാന്ധിക്ക് രാജ്യത്തെ നയിക്കാനുള്ള ശേഷിയുണ്ടെന്നുമായിരുന്നു റൗട്ടിെൻറ വിവാദ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.