തീവ്രവാദിയെന്ന് വിളിച്ച് വീട്ടുടമ മർദ്ദിച്ചു; പരാതിയുമായി ഡൽഹിയിലെ കശ്മീരി യുവതി
text_fieldsന്യൂഡൽഹി: തീവ്രവാദിയെന്ന് വിളിച്ച് വീട്ടുടമ മർദിച്ചതായി കശ്മീരി യുവതിയുടെ പരാതി. ദക്ഷിണ ഡൽഹിയിലെ കൈലാഷ് ഏരിയയിലാണ് സംഭവം. വീട്ടുവാടകയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ തീവ്രവാദിയെന്ന് വിളിച്ച് ഉടമസ്ഥ മർദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
അനധികൃതമായി ഫ്ലാറ്റിലെത്തിയ ഇവർ തങ്ങളുപയോഗിക്കുന്ന വസ്തുക്കൾ തകർത്തുവെന്നും യുവതി ആരോപിക്കുന്നു. കശ്മീരിൽ നിന്ന് വന്നതായതിനാൽ തന്നെയും സുഹൃത്തുക്കളേയും ഇവർ തീവ്രവാദിയെന്ന് വിളിച്ചു. ഇവരോടൊപ്പം താൻ ഇതുവരെ കാണാത്ത മറ്റൊരാളുമുണ്ടായിരുന്നു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥെൻറ മുമ്പിലാണ് അപമര്യാദയായി പെരുമാറിയതെന്നും യുവതി പറഞ്ഞു.
ഫർണീച്ചർ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് വീട്ടുടമ ഫ്ലാറ്റിലേക്ക് ഇരച്ച് കയറിയതെന്നും യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരോപിക്കുന്നു. വീട്ടുടമയുടെ മർദനത്തെ കുറിച്ച് അമർ കോളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും യുവതി അറിയിച്ചു. പെൺകുട്ടിക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ഡൽഹി വനിത കമീഷൻ പ്രസിഡൻറ് സ്വാതി മാലിവാൾ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിന് ശേഷം പെൺകുട്ടികൾ വാടക നൽകിയിരുന്നില്ലെന്ന് വീട്ടുടമസ്ഥ പറഞ്ഞു. ഇലക്ട്രിസിറ്റി ചാർജ് പോലും അടച്ചിരുന്നില്ലെന്നും അവർ ആരോപിച്ചു. പ്രതിമാസം 55,000 രൂപയാണ് വാടകയായി ഈടാക്കിയിരുന്നതെന്നും വീട്ടുടമസ്ഥ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.