ഡൽഹിയിൽ മഞ്ഞുരുകുന്നു; മുഖ്യമന്ത്രി കെജ്രിവാൾ ലഫ്. ഗവർണറെ കണ്ടു
text_fieldsന്യൂഡൽഹി: അധികാര തർക്കത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണർ അനിൽ ബൈജാലുമായി കൂടിക്കാഴ്ച നടത്തി. കെജ്രിവാൾ പിന്തുണ തേടി കത്തയച്ചതിന് പിന്നാലെയാണ് ഗവർണർ കൂടിക്കാഴ്ചക്ക് തയാറായത്. കെജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുത്തു.
കൂടിക്കാഴ്ചക്ക് പിന്നാലെ ഇക്കാര്യം വ്യക്തമാക്കി ലഫ്. ഗവർണർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയുടെ വികസനത്തിനും സൽഭരണത്തിനും എല്ലാവിധ പിന്തുണയും സഹകരണവും ഭരണഘടനയുടെ അന്തസത്ത ഉയർത്തിപിടിച്ച് വാഗ്ദാനം ചെയ്തു എന്നായിരുന്നു ട്വീറ്റ്.
പൊലീസ്, ക്രമസമാധാനം, ഭൂമി എന്നീ വിഷയങ്ങളിൽ ഒഴികെ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങൾക്ക് അനുസൃതമായി ലഫ്. ഗവർണർ പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കുന്നത്. എതിർപ്പുണ്ടെങ്കിൽ പരസ്പരം ചർച്ച ചെയ്യാം. വിയോജിപ്പ് രാഷ്ട്രപതിയെ അറിയിക്കാം.
അവിടെ നിന്നുള്ള നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കണം. ലഫ്. ഗവർണർ യാന്ത്രികമായി പ്രവർത്തിക്കരുത്. മന്ത്രിസഭയുടെ ഒാരോ തീരുമാനത്തിലും രാഷ്ട്രപതിയുടെ ഉപദേശം തേടേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.