ഡൽഹിയിൽ അടുത്ത അഞ്ച് ദിവസം കനത്തചൂടിന് സാധ്യത
text_fieldsന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ വീണ്ടും അസഹിനീയമായ ചൂട് അനുഭവിക്കുന്നു. എല്ലാ വർഷവും മെയ്-ജൂൺ മാസങ്ങളിൽ അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. ഓരോ വർഷവും ചൂട് മുൻ റെക്കോഡുകൾ തകർക്കുന്നു.
ശിതീകരണ ഉപകരണങ്ങൾ നിറുത്താതെ പ്രവർത്തിപ്പിച്ചും ഷാൾ പുതച്ചും തലയിൽ വെള്ളമൊഴിച്ചുമാണ് ഡൽഹിയിലെ ജനങ്ങളെ കഴിഞ്ഞ ദിവസം കാണാൻ സാദിച്ചത്. 45 ഡിഗ്രിയാണ് തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന ചൂട്. സീസൺ ശരാശരിയേക്കാൾ അഞ്ച് ഡിഗ്രി കൂടുതലാണിത്.
ഇപ്പോൾ കാണുന്ന 43-45 ഡിഗ്രി ചൂട് വരാനിരിക്കുന്ന ആഴ്ചയിൽ എന്താവുമെന്നതിനുള്ള സൂചനയാണെന്ന് കാലാവസ്ഥ വിഭാഗം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മധ്യ-വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ മാസം അവസാനത്തിൽ ശക്തമായ ചൂടുണ്ടാവുമെന്ന് മെറ്റിരിയോളജിക്കൽ വിഭാഗത്തിയന്‍റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത അഞ്ച് ദിവസം ഡൽഹിയിൽ ഉയർന്ന ചൂടിന് സാധ്യതെന്നും മുന്നറിയിപ്പുണ്ട്.
ഹരിയാന, ചണ്ഡിഗഢ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച്ച ഉയർന്ന താപനില രേഖപ്പെടുത്തി. പടിഞ്ഞാറെ രാജസ്ഥാനിലും മധ്യപ്രദേശിലും വിദർഭയിലും ഇതേ അവസ്ഥ തന്നെയാണ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചൂട് സമാന രീതിയിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.