ഡൽഹിയിൽ വായു മലിനീകരണ തോത് കുറഞ്ഞെന്ന് കെജ് രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി നഗരത്തിലെ വായു മലിനീകരണ തോത് കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് കുറവാണെന്ന് മുഖ്യമന്ത്രി അരവ ിന്ദ് കെജ് രിവാൾ. ദീപാവലിക്ക് പിന്നാലെ രാജ്യ തലസ്ഥാനത്തെ വായു മലിനീകരണ തോത് ഉയരുന്നുവെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണ്ടെത്തലിന് പിന്നാലെയാണ് കെജ് രിവാൾ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്.
ആഘോഷത്തിന്‍റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം കുറഞ്ഞിട്ടുണ്ട്. പൂർണമായി നിർത്താനുള്ള നടപടികളിലേക്കാണ് എത്തേണ്ടത്. ഡെങ്കുപനിയെ ഡൽഹി മറികടന്നതാണ്, അതുപോലെ വായു മലനീകരണവും മറികടക്കുമെന്നും കെജ് രിവാൾ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയുള്ള എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം 340 ആണ് ഡൽഹിയിലെ മലിനീകരത്തിന്റെ തോത്. വായു മലിനീകരണത്തെ തുടർന്ന് വളരെ മോശം അവസ്ഥയിലാണ് ഡൽഹിയിലും സമീപ നഗരങ്ങളിലും.
മലിനീകരണ നിയന്ത്രണ ബോർഡിെൻറ കണക്ക് പ്രകാരം 389 ആണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വായു മലനീകരണത്തിെൻറ തോത്. 37 സ്റ്റേഷനുകളുടെ സഹായത്തോടെയാണ് ഡൽഹിയിൽ വായു മലിനീകരണത്തിെൻറ തോത് നിയന്ത്രണബോർഡ് അളക്കുന്നത്.
എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം 301 മുതൽ 400 വരെ പോയിൻറിലുള്ള നഗരങ്ങൾ വളരെ മോശം അവസ്ഥയിലാണ്. ഇൻഡക്സിൽ 400 പോയിൻറ് കഴിഞ്ഞാൽ അത്തരം നഗരങ്ങളിൽ മലിനീകരണത്തിെൻറ തോത് അതിരൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.