ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; അജിത് പവാർ ഉപമുഖ്യമന്ത്രി
text_fieldsമുംബൈ:ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയിലെ അജിത് പവാർ വിഭ ാഗത്തിെൻറ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത് പവാർ ഉപമുഖ്യമന്ത്രിയാകും. ഫട്നാവിസിനേയും അ ജിത് പവാറിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ശനിയാഴ്ച ദേവേന്ദ്ര ഫട്നാവിസ് ഭൂരിപക്ഷം തെളിയിക്കണം.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിധി ബി.ജെ.പിക്ക് അനുകൂലമായിരുന്നുവെന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. സ്ഥിരതയുള്ള സർക്കാറാണ് മഹാരാഷ്ട്രയിൽ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ കർഷകർ അടക്കമുള്ള ജനവിഭാഗങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അതാണ് സർക്കാറുണ്ടാക്കാൻ കാരണമെന്ന് അജിത് പവാറും പ്രതികരിച്ചു.
ശിവേസന-എൻ.സി.പി-കോൺഗ്രസ് സഖ്യം സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് അതിനാടകീയമായി അജിത് പവാറിനെ ഒപ്പം കൂട്ടി ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. അഴിമതി കേസുകളിൽ അജിത് പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ നാടകീയ നീക്കം.
288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.