മെട്രോ നിർമാണം വിലയിരുത്താൻ മുഖ്യമന്ത്രിയെത്തിയത് പുലർച്ചെ മൂന്നു മണിക്ക്
text_fieldsമുബൈ: നിർമാണത്തിലിരിക്കുന്ന മുംബൈ മെട്രോ പദ്ധതിയുടെ പുരോഗതി പരിശോധിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നഗരം ചുറ്റിയത് പുലർച്ചെ 3.30 ന്. മെട്രോ നിർമാണം നടക്കുന്ന നഗരത്തിലെ പ്രധാനപ്പെട്ട അഞ്ചു മേഖലകളിലാണ് ഫട്നാവിസ് സന്ദർശനം നടത്തിയത്.
മുഖ്യമന്ത്രിയുടെ പരിശോധനയെ തുടർന്ന് യാത്രക്കാർക്കും മെട്രോ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് പുലർച്ചെ നഗരത്തിലെത്തിയതെന്ന് ഫട്നാവിസ് പ്രതികരിച്ചു.
മുൻകൂട്ടി തയാറാക്കിയ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന തരത്തിലുള്ള പുതിയ നിർമാണ രീതിയാണ് തുടരുന്നതെന്നും അതിനാൽ ദ്രുതഗതിയിൽ പദ്ധതി പൂർത്തീകരിക്കാവുമെന്നും ഫട്നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുംബൈയിലെ പുതിയ മെട്രോ പദ്ധതി 2016ലാണ് ആരംഭിച്ചത്. 40,000 കോടി രൂപ ചെലവു ഉദ്ദേശിക്കുന്ന പദ്ധതി പ്രകാരം 75 കിലോമീറ്റർ മെട്രോ റെയിൽ 2019 ഒാടെ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.