കോവിഡ് ബാധിച്ച് മുൻ ഡി.എം.കെ മന്ത്രി അന്തരിച്ചു
text_fieldsചെന്നൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ എ. റഹ്മാൻഖാൻ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
അഞ്ച് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകൻ കൂടിയായ റഹ്മാൻഖാൻ 1996-2001 കാലയളവിൽ കരുണാനിധി മന്ത്രിസഭയിൽ റവന്യു- തൊഴിൽ വകുപ്പ് കൈകാര്യം ചെയ്തു. 1977ൽ എം.ജി.ആർ തരംഗം ആഞ്ഞടിച്ചപ്പോഴും ചെപ്പോക്ക് നിയോജക മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 1980, 84,89, 96 നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു. പാർട്ടിതലത്തിൽ മൂന്ന് ദിവസത്തെ ദു:ഖാചരണത്തിന് ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.