രാഹുൽ പ്രധാനമന്ത്രി സ്ഥാനാർഥിയായാൽ മതേതര ചേരികൾ ഒരുമിക്കും -സ്റ്റാലിൻ
text_fieldsചെന്നൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്ന പ്രസ്താവന പ്രതിപക്ഷ പാർട്ടികൾക് കിടയിൽ മുറുമുറുപ്പുണ്ടാകുന്നതിനിടെ വിശദീകരണവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ രംഗത്ത്. രാഹുലിനെ പ്രധാന മന്ത്രി സ്ഥാനാർഥിയാക്കിയാൽ മതേതര ചേരികൾ ഒരുമിക്കുമെന്നും ബി.ജെ.പിയെ ഹൃദയഭൂമിയിൽ തളച്ചിടുന്നതിൽ രാഹുലിന് വലി യ പങ്ക് വഹിക്കാനായിട്ടുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡി.എം.കെ നേതാവ് കരുണാനിധി യുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ് സ്റ്റാലിൻ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നതായി സ്റ്റാലിൻ പ്രഖ്യാപിച്ചത്.
രാഹുൽ ഗാന്ധിയേ വരുക... നാട്ടുക്ക് നല്ലാച്ചിയെ തരുക’ (രാഹുൽ ഗാന്ധീ വരുക, നാടിന് സൽഭരണമേകൂ) എന്ന് തമിഴിലാണ് സ്റ്റാലിൻ ക്ഷണിച്ചത്. വൻ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്റ്റാലിെൻറ പ്രഖ്യാപനം സ്വീകരിച്ചത്.നിലവിൽ 21 കക്ഷികൾ അണിനിരന്നിട്ടുണ്ട്. ഇനിയും കക്ഷികൾ വരുമെന്നും സ്റ്റാലിൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഇതിനെ എതിർത്ത് രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ പാർട്ടികൾ ചർച്ച നടത്തിയശേഷമാണ് പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡിയും ഇതേകാര്യം തന്നെ പറഞ്ഞു. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്ന ഡി.എം.കെയുടെ പ്രഖ്യാപനം അവരുടെ കാഴ്ചപ്പാടാണെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.