കൂടുതൽ ആരോഗ്യപ്രവർത്തകർ എത്തുന്നു; കേന്ദ്ര പിന്തുണയോടെ കോവിഡ് പോരാട്ടത്തിന് ഡൽഹി
text_fieldsന്യൂഡൽഹി: അനുദിനം രോഗികളുടെ എണ്ണം ഉയരുന്നതിനിടെ കോവിഡിനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ഡൽഹി. കേന്ദ്രസർക്കാറിെൻറ പിന്തുണയോടെ കൂടുതൽ ഫലപ്രദമായ രോഗപ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 45ഓളം ഡോക്ടർമാരും 160 പാരാമെഡിക്കൽ ജീവനക്കാരും ഡൽഹിയിലെത്തിയതായി ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു.
സെൻട്രൽ ആംഡ് ഫോഴ്സിലെ മെഡിക്കൽ ജീവനക്കാർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഡി.ആർ.ഡി.ഒ ആശുപത്രിയിലും ചാത്താർപൂരിലെ മെഗാ കോവിഡ് കേന്ദ്രത്തിലുമായിരിക്കും ജോലി ചെയ്യുക. 30 ഡോക്ടർമാരും 90 പാരാമെഡിക്കൽ ജീവനക്കാരും ഉടൻ ഡൽഹിയിലെത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബംഗളൂരുവിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നിർമിച്ച 250 വെൻറിലേറ്ററുകളും ഡൽഹിയിലെത്തിക്കും. 750ഓളം ഐ.സി.യു ബെഡുകളും തയാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച 6,000ത്തോളം പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.