Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2024 7:16 AM GMT Updated On
date_range 22 Jun 2024 7:16 AM GMTതന്റെ കുട്ടിയല്ലെന്ന് സംശയം; യു.പിയിൽ ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്തി
text_fieldsbookmark_border
ബഹ്‌റൈച്ച് (ഉത്തർ പ്രദേശ്): കുട്ടി തന്റേതല്ലെന്ന സംശയത്തെ തുടർത്ത് ഉത്തർ പ്രദേശിൽ പിതാവ് ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് പ്രദേശത്തെ നടുക്കിയ സംഭവം.
കുട്ടിയെ അബോധാവസ്ഥയിൽ കണ്ട ഭാര്യയുടെ പരാതിയെ തുടർന്നാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് സുജിത്ത് സംശയ രോഗിയായിരുന്നുവെന്നും കുട്ടി തന്റേതല്ലെന്ന് നിരന്തരം പറയാറുണ്ടെന്നും ഭാര്യ പൊലീസിന് മൊഴി നൽകി.
വെള്ളിയാഴ്ചയാണ് കൊലപാതകക്കുറ്റം ചുമത്തി സുജിത്തിനെ അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് അയച്ചതായും അന്വേഷണം നടക്കുന്നതായും എസ്.എച്ച്.ഒ സംഷേർ ബഹാദൂർ സിംഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story