ആറ് മണിക്കൂർ പുറത്തിരുത്തി; ഒടുവിൽ പത്രിക സമർപ്പിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ആറ് മണിക്കൂർ കാത്തിരിപ്പിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിയമസഭാ തെരഞ്ഞെടുപ്പിന ുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. നിരവധി സ്വതന്ത്രർ പത്രിക സമർപ്പിച്ചിട്ടും വൈകീട്ട് 6.30 വരെ കെജ്രിവാളിന് നൽകാൻ സാധിച്ചിരുന്നില്ല. റോഡ് ഷോ വൈകിയത് മൂലം കെജ്രിവാളിന് ഇന്നലെയും പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല.
100ഓളം സ്ഥാനാർഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനായി അവസാന ദിനം പത്രിക സമർപ്പിക്കാൻ എത്തിയത്. ഇതിൽ പലരെയും കെജ്രിവാളിനെ തടയാനായി ബി.ജെ.പി നിയോഗിച്ചതാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. തെൻറ ടോക്കൺ നമ്പർ 45 ആണെന്നും പത്രിക സമർപ്പിക്കാനായി കാത്തിരിക്കുകയാണെന്നും ഇന്ന് ഉച്ചക്ക് 2.36ന് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു. കൂടുതൽ പേർ മൽസര രംഗത്ത് വരുന്നതിനെയും കെജ്രിവാൾ സ്വാഗതം ചെയ്തിരുന്നു.
അതേസമയം, കെജ്രിവാളിെൻറ നാമനിർദേശ പത്രികാ സമർപ്പണം വെകിപ്പിക്കാനായി ബി.ജെ.പി മനപ്പൂർവം ഇടപെടൽ നടത്തുകയാണെന്ന ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.