ഉഷ്ണതരംഗത്തിനിടെ രാജ്യത്ത് പരിധിവിട്ട് വൈദ്യുതി ഉപഭോഗം
text_fieldsന്യൂഡൽഹി: ഉഷ്ണതരംഗത്തിനിടെ രാജ്യത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം. വെള്ളിയാഴ്ച ഏറ്റവും ഉയർന്ന് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. 207,111 മെഗാവാട്ടാണ് വെള്ളിയാഴ്ചത്തെ വൈദ്യുതി ഉപഭോഗം. വെള്ളിയാഴ്ച ഉച്ചക്ക് 2.50നാണ് വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്തിയത്.
ഉഷ്ണതരംഗമാണ് വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്താൻ കാരണമെന്നാണ് ഊർജ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതേസമയം, വൈദ്യുതി ഉപഭോഗം ഉയരുമ്പോഴും രാജ്യത്തെ ഊർജപ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതും കൽക്കരി ക്ഷാമവുമാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.
നിലവിൽ രാജ്യത്ത് കൽക്കരി ഉപയോഗിച്ച പ്രവർത്തിക്കുന്ന താപനിലയങ്ങളിൽ ഒന്നിലും വൈദ്യുതി ഉൽപാദനം പൂർണമായ രീതിയിലല്ല നടക്കുന്നത്. അതേസമയം, 22 മില്യൺ ടൺ കൽക്കരി സ്റ്റോക്കുണ്ടെന്നും അത് 10 ദിവസത്തെ ഉൽപാദനത്തിനുണ്ടാകുമെന്നുമാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വിശദീകരണം.
നിലവിൽ ജാർഖണ്ഡ്, ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്. ഡൽഹിയും വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന കാര്യം കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, കൽക്കരിയുടെ വിതരണം സുഗമമാക്കാനായി റെയിൽവേ 650ഓളം തീവണ്ടികൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.