Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഷീൽഡ്​ വാക്​സിൻ:...

കോവിഷീൽഡ്​ വാക്​സിൻ: രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കാൻ ഇന്ത്യ; തീരുമാനം അടുത്തയാഴ്​ച

text_fields
bookmark_border
കോവിഷീൽഡ്​ വാക്​സിൻ: രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കാൻ ഇന്ത്യ; തീരുമാനം അടുത്തയാഴ്​ച
cancel

ന്യൂഡൽഹി: ഓക്​സ്​ഫെഡ്​-ആസ്​ട്രേ സെനിക്ക കോവിഷീൽഡ്​ വാക്​സി​െൻറ രണ്ട്​ ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട്​ വിദഗ്​ധസമിതി പഠനത്തി​െൻറ അടിസ്ഥാനത്തിൽ അടുത്തയാഴ്​ച തീരുമാനമുണ്ടാകുമെന്നാണ്​ സൂചന. രണ്ട്​ ഡോസുകൾക്കിടയിലെ കാലാവധി ദീർഘിപ്പിക്കുന്നത്​ വാക്​സി​െൻറ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ്​ വിലയിരുത്തുന്നത്​. നേരത്തെ കോവിഷീൽഡ്​ വാക്​സി​െൻറ ഇരു ഡോസുകൾക്കിടയിലെ ഇടവേള നാലാഴ്​ചയിൽ നിന്ന്​ ആറാഴ്​ചയായി വർധിപ്പിച്ചിരുന്നു.

ഇടവേള വർധിപ്പിക്കുന്നത്​ വഴി രാജ്യത്തെ വാക്​സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ഉണ്ടായിട്ടുള്ള സമ്മർദം ഒരു പരിധി വരെ കുറക്കാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ലാൻസെറ്റ്​ ജേണൽ നടത്തിയ പഠനത്തിൽ 12 ആഴ്​ചത്തെ ഇടവേളയിൽ കോവിഷീൽഡ്​ വാക്​സിൻ നൽകുന്നത്​ 81.3 ശതമാനം ഫലപ്രദമാണെന്ന്​ കണ്ടെത്തിയിരുന്നു. വാക്​സിൻ നൽകുന്നതിലെ ഇടവേള ആറാഴ്​ചയിൽ താഴെയാണെങ്കിൽ ഫലപ്രാപ്​തി 55.1 ശതമാനമായി കുറയുമെന്നും ഏജൻസി കണ്ടെത്തിയിരുന്നു.

യു.കെ വാക്​സി​െൻറ രണ്ട്​ ഡോസ്​ 12 ആഴ്​ചത്തെ ഇ​ടവേളയിലാണ്​ നൽകുന്നത്​. കാനഡയിൽ ഡോസുകൾ തമ്മിലുള്ള ഇടവേള 16 ആഴ്​ചയാണ്​. ഇന്ത്യയിലും ഇത്തരത്തിൽ വാക്​സിൻ ഡോസുകളുടെ ഇടവേള വർധിപ്പിച്ചാൽ കൂടുതൽ പേർക്ക്​ ഒന്നാം ഡോസ്​ വാക്​സിൻ നൽകാൻ അത്​ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covishield
News Summary - Expert Panel Considers Increasing Interval Between 2 Covishield Doses, Decision Likely Next Week
Next Story