മാസ്ക് ശരിയായി വെച്ചില്ല; ഒന്നരവയസുകാരനെ 35 കാരൻ ആക്കി പിഴയിട്ട് പോലീസ്
text_fieldsഗുണ: ഒന്നരവയസുള്ള കുട്ടി മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തതിന് 100 രൂപ പിഴ ചുമത്തി പൊലീസ്. എന്നാൽ, ഫൈൻ റെസീറ്റിൽ കുട്ടിയുടെ പ്രായം കൊടുത്തത് 35 വയസും. മധ്യപ്രദേശിലാണ് വിചിത്രമായ സംഭവം നടത്ത്. കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിെൻറ ഡ്രൈവറുടെ പ്രായമാണ് പൊലീസ് റെസീറ്റിൽ കൊടുത്തത്.
ഓൾഡ് ഗല്ലാ മണ്ഡിയിൽ താമസിക്കുന്ന കുടുംബം ഹൗസിങ് ബോർഡ് കോളനിയിൽ നിന്നും വീട്ടിലേക്ക് കാറിൽ തിരിച്ചുപോകുന്ന സമയത്തായിരുന്നു ചെക് പോയിൻറിൽ വെച്ച് പൊലീസ് കൈനീട്ടി നിർത്തിച്ചത്. കാറിനകത്ത് ഒന്നര വയസുള്ള കുട്ടി ശരിയായ രീതിയിൽ മാസ്ക് ധരിച്ചിട്ടില്ലെന്ന് അവർ കണ്ടെത്തി. ചെവിയിൽ തൂങ്ങിയ നിലയിലായിരുന്നു മാസ്ക്. 100 രൂപ പിഴ ചുമത്തിയ പൊലീസ് കുട്ടിയുടെ പേര് ഗൗരവ് ജെയിനിെൻറ മകൻ പുരു എന്ന് റെസീറ്റിൽ എഴുതി. എന്നാൽ, കുട്ടിയുടെ പ്രായം 35 വയസ് എന്നായിരുന്നു നൽകിയത്. കോവിഡ് കർഫ്യൂ ലംഘിച്ചതിന് സമാന രീതിയിലുള്ള വിചിത്രമായ ശിക്ഷകൾ നൽകിയതിന് മധ്യപ്രദേശ് പൊലീസ് മുമ്പും വാർത്തകൾ നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.