വിമാനയാത്ര ബത്തക്ക് കത്രിക; കേരള എം.പിമാർക്ക് നഷ്ടഭാരം
text_fieldsന്യൂഡൽഹി: ശമ്പളാനുകൂല്യങ്ങൾ വർധിപ്പിക്കുന്ന പുതിയ സമ്പ്രദായം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചപ്പോൾ കൊണ്ടുവന്ന വിമാന ടിക്കറ്റ് വ്യവസ്ഥമൂലം കേരളത്തിൽനിന്നുള്ള എം.പിമാർക്ക് വരുമാന നഷ്ടം. ശമ്പളത്തുക പാർട്ടിക്കരമായി പോകുന്ന സി.പി.എം എം.പിമാർക്കാണ് കൂടുതൽ നഷ്ടം.
ഡൽഹിക്കോ തിരിച്ചോ പറന്നാൽ ഒരു യാത്രക്ക് വിമാന ചാർജും അതിെൻറ നാലിലൊന്നും എം.പിക്ക് നൽകണമെന്നാണ് നിലവിലെ വ്യവസ്ഥ. യാത്രയിൽ ഉണ്ടാവുന്ന അനുബന്ധ ചെലവുകൾ പരിഗണിച്ചാണ് നിരക്കിനു പുറെമയുള്ള ‘നാലിലൊന്ന്’. എന്നാൽ ഏപ്രിൽ മുതൽ ഇൗ 25 ശതമാനം ഉണ്ടാവില്ല.
ഒരു വിമാന യാത്രക്ക് 10,000 രൂപയാണ് ചാർജ് കൊടുക്കേണ്ടെതങ്കിൽ 12,500 രൂപ തിരിച്ചു കിട്ടുന്ന സ്ഥിതിയാണ് മാറുന്നത്. ദൂരം കൂടുന്തോറും ചാർജ് കൂടും. ആനുപാതികമായ അനുബന്ധ വിഹിതവും കൂടും. ഡൽഹിയിൽനിന്ന് ഏറ്റവും തെക്കേ അറ്റത്തേക്ക് പറക്കുന്ന കേരള എം.പിമാർക്കായിരുന്നു ഇൗ വരുമാനം കൂടുതൽ.
ഇടത് എം.പിമാർക്കാണെങ്കിൽ ഇത് പാർട്ടി ലെവിയായി കൊടുക്കേണ്ട തുകയിൽ ഉൾപ്പെടുന്നില്ല. അതുകൊണ്ട് ‘നാലിലൊന്ന്’ മുഴുവൻ എം.പിമാർക്ക് എടുക്കാം. അതു നിൽക്കുേമ്പാൾ ആ വരുമാനം കുറയും. വർഷത്തിൽ ശരാശരി 50 യാത്രകൾ കണക്കാക്കിയാൽ, നഷ്ടം മൂന്നു ലക്ഷം രൂപയോളം വരും.
ഇതിനെതിരെ കേരളത്തിൽനിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും മറ്റുമുള്ള എം.പിമാർ ധനമന്ത്രിയെ കാണാൻ ആലോചിക്കുന്നുണ്ട്. അതേസമയം, മറ്റു വരുമാനവർധന നിർദേശങ്ങൾ ഇതിനിടയിൽ പിൻവലിക്കപ്പെടുമോ എന്ന സന്ദേഹമാണ് അവർക്കിടയിൽ ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.