മാസ്ക്കില്ലെങ്കിൽ വിമാനത്തിൽ നിന്ന് പുറത്താക്കും
text_fieldsമുംബൈ: മുന്നറിയിപ്പുകൾ നൽകിയിട്ടും കൃത്യമായി മാസ്ക് ധരിക്കാത്ത യാത്രക്കാരുണ്ടെങ്കിൽ അവരെ വിമാനം പൊങ്ങുന്നതിനുമുമ്പുതന്നെ ഇറക്കിവിടണമെന്ന് 'ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ' (ഡി.ജി.സി.എ) വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുെന്നന്ന് ഉറപ്പാക്കാനാണിത്.
മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ 'പ്രശ്നക്കാരായ യാത്രക്കാരായി' പരിഗണിക്കാമെന്നും കമ്പനികളെ അറിയിച്ചു. രാജ്യമെമ്പാടുമുള്ള ആഭ്യന്തര വിമാനസർവിസിൽ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ കോവിഡ് കേസുകളും കൂടി. ഇതോടെയാണ് പുതിയ നിർദേശം വന്നത്. വിമാനയാത്രയുടെ ഒരുക്കത്തിൽ ഉടനീളം മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ അനുരഞ്ജനം വേണ്ടെന്ന് വിമാനത്താവളങ്ങളെ ഉത്തരവിൽ അറിയിച്ചു. ചില യാത്രക്കാർ കോവിഡ് പ്രതിരോധത്തിൽ കാണിക്കുന്ന അലംഭാവം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
മാസ്കില്ലാതെ ആരെയും വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് കാവൽ ചുമതലയുള്ള സി.ഐ.എസ്.എഫിനും പൊലീസിനുമുള്ള നിർദേശം. മുന്നറിയിപ്പ് നൽകിയിട്ടും മാനദണ്ഡങ്ങൾ ഒരു നിലക്കും പാലിക്കാത്തവരെ സുരക്ഷ ഏജൻസികൾക്ക് കൈമാറാം. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.