വസുന്ധരയെ സംവാദത്തിന് വെല്ലുവിളിച്ച് ഗെഹ്ലോട്ട്
text_fieldsജയ്പുർ: കോൺഗ്രസിന്റെ ഏഴ് ഉറപ്പുകളെക്കുറിച്ച് സംവാദത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ വെല്ലുവിളിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന മുഖ്യ വിഷയങ്ങളാണ് ഏഴ് ഉറപ്പുകളെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 200 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 25ന് നടക്കും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.
കോൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങാൻമാത്രം വിഡ്ഢികളല്ല ജനങ്ങളെന്ന് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വസുന്ധര രാജെ പറഞ്ഞിരുന്നു. സ്വന്തമായി ഉറപ്പില്ലാത്ത കോൺഗ്രസ് ഇപ്പോൾ സംസ്ഥാനത്തെ ജനങ്ങൾക്ക് ഉറപ്പുകൾ നൽകുന്നു എന്നത് ആശ്ചര്യകരമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.