മുഖ്യമന്ത്രിയുടെ ശിപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ നീക്കാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശിപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ തൽസ്ഥാനത്തുനിന്ന് നീക്കാനാവില്ലെന്ന് സുപ്രീംകോടതി. തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇ.ഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തുടരുന്നതിനെതിരെയുള്ള ഹരജി തള്ളിയ മദ്രാസ് ഹൈകോടതി നിലപാടാണ് ശരിയെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. അറസ്റ്റിലായതിന് പിന്നാലെ സെന്തില്‍ ബാലാജിയെ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി മന്ത്രിസഭയില്‍നിന്ന് നീക്കി ഉത്തരവിട്ടത് വിവാദമായിരുന്നു.
വലിയ വിമർശനത്തിനൊടുവിൽ ഗവര്‍ണര്‍ ഉത്തരവ് പിൻവലിച്ചു. ഇതേ തുടർന്നാണ് സെന്തിലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.എൽ. രവി ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പ്രത്യേകാനുമതി ഹരജി നൽകിയത്. വകുപ്പില്ലാ മന്ത്രിയായാണ് സെന്തില്‍ ബാലാജി മന്ത്രിസഭയിൽ തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.