പൈലറ്റിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: പാകിസ്താനിൽ പിടിയിലാവുകയും മർദനമേൽക്കുകയും ചെയ്ത വ്യോമസേന പൈല റ്റ് അഭിനന്ദൻ വർധമാനെ ഉടനടി തിരിച്ചു കിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പൈലറ്റ ിനോട് അന്താരാഷ്ട്ര മര്യാദകൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി പാകിസ്താൻ പെരുമാ റിയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. സൈനികനെ മോശമായ അവസ്ഥയിൽ ലോകത്തിനു മുമ്പാകെ പ്ര ദർശിപ്പിച്ചത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും ജനീവ ഉടമ്പടിക്കും വിരു ദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം ഒാർമിപ്പിച്ചു.
പാക് െഡപ്യൂട്ടി ഹൈകമീഷണർ സയ്യിദ് ഹൈദർ ഷായെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിച്ചാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ നടത്തിയത് സൈനിക നടപടിയായിരുന്നില്ലെങ്കിലും പാകിസ്താൻ അതിനോടു സൈനികമായാണ് പ്രതികരിച്ചത്. ഭീകരതക്കെതിരെ പ്രവർത്തിക്കാനുള്ള പൊതുധാരണക്ക് വിരുദ്ധമായി പാകിസ്താൻ നിലകൊണ്ട പശ്ചാത്തലത്തിൽ, സ്വയം പ്രതിരോധിക്കുകയാണ് ബാലാകോട്ട് നടപടിയിലൂടെ ഇന്ത്യ ചെയ്തത്.
ദേശസുരക്ഷയും പരമാധികാരവും അതിർത്തി ഭദ്രതയും കാത്തുസൂക്ഷിക്കാൻ ഇന്ത്യക്ക് എല്ലാ അവകാശങ്ങളുമുണ്ട്. കസ്റ്റഡിയിലുള്ള വ്യോമസേനാംഗത്തെ അപായമൊന്നും കൂടാതെ സുരക്ഷിതമായി ഇന്ത്യൻ വ്യോമസേനക്ക് ഉടനടി കൈമാറണം -ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, ബുധനാഴ്ച ഇന്ത്യന്‍ ഹൈകമീഷണറെ പാകിസ്താനും വിളിച്ചുവരുത്തി. അതിര്‍ത്തിയില്‍ പാക് പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം പ്രകോപനം കൂടാതെ വെടിവെപ്പു നടത്തുന്നതായി ആരോപിച്ചായിരുന്നു ഗൗരവ് അലുവാലിയയെ വിളിച്ചുവരുത്തിയത്. ഇന്ത്യന്‍ സൈന്യത്തിെൻറ വെടിവെപ്പില്‍ നികിയാല്‍, ഖുയിരാത സെക്ടറുകളിലെ നാലു പേര് കൊല്ലപ്പെെട്ടന്നും ആറു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പാക് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.