റഫാൽ കരാറിൽ നിന്ന് അഴിമതി വിരുദ്ധ ചട്ടം ഒഴിവാക്കിയെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: അഴിമതി തടയൽ, പണമിടപാടിലെ സുതാര്യത എന്നിവക്കായുള്ള കരാർ വ്യവസ്ഥക ൾ കാറ്റിൽ പറത്തിയാണ് റഫാൽ ഇടപാടുമായി മോദിസർക്കാർ മുന്നോട്ടുപോയത്. പോർവിമാ ന ഇടപാടിൽ സർക്കാറിനെതിരെ പുറത്തുവന്ന പുതിയ വിവരങ്ങൾ:
* വഴിവിട്ട് സ്വാ ധീനിക്കാൻ ശ്രമിച്ചാൽ പിഴ, ഏജൻറ് കമീഷൻ വിലക്ക് എന്നിങ്ങനെ അഴിമതി തടയുന്ന സുപ്ര ധാന പിഴ വ്യവസ്ഥകൾ ഇളവുചെയ്തു. അഴിമതിവിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് സർക് കാർ ആവർത്തിക്കുേമ്പാൾ തന്നെയാണിത്. ഇന്ത്യ-ഫ്രഞ്ച് സർക്കാറുകൾ തമ്മിൽ റഫാൽ ഇടപാട് ഒപ്പുവെക്കുന്നതിന് ദിവസങ്ങൾക്കു മുമ്പാണിത്.
* ഫ്രഞ്ച് സർക്കാറിന് ഇടപാടിലെ ഉത്തരവാദിത്തം വർധിപ്പിക്കാൻ പാകത്തിൽ പണമിടപാടിന് അവരുടെ നിയന്ത്രണത്തിലുള്ള എസ്ക്രോ അക്കൗണ്ട് തുറക്കണമെന്ന വ്യവസ്ഥ ഉപേക്ഷിച്ചു. എന്നാൽ, സാമ്പത്തിക സുതാര്യതക്ക് അത് ആവശ്യമായിരുന്നു. എസ്ക്രോ അക്കൗണ്ടാണെങ്കിൽ, വിമാനം നിർമിക്കുന്ന ദസോ, അതിലേക്ക് പടക്കോപ്പ് നൽകുന്ന എം.ബി.ഡി.എ എന്നീ സ്വകാര്യ കമ്പനികൾക്ക് ഇന്ത്യ നൽകുന്ന പണം കരാർ വ്യവസ്ഥകൾക്കു വിധേയമായി കൈമാറുന്നത് ഫ്രഞ്ച് സർക്കാറായിരിക്കും. കരാർ ഫലപ്രദമായി നടപ്പാക്കുന്നതിൽ ഫ്രഞ്ച് സർക്കാറിെൻറ ഉത്തരവാദിത്തം വർധിക്കും.
* സുപ്രധാനമായ ഇൗ ഇളവുകൾ സംബന്ധിച്ച വിവരം സുപ്രീംകോടതിയിൽ നിന്ന് മറച്ചുപിടിച്ചു. റഫാൽ ഇടപാടിനെക്കുറിച്ച് കോടതിയിൽ സർക്കാർ നൽകിയ വിവരങ്ങളിൽ ഇക്കാര്യങ്ങൾ ഇല്ല. ഫ്രാൻസുമായി കരാർ വിശദാംശങ്ങൾ രൂപപ്പെടുത്താൻ നിയോഗിച്ച ഒൗപചാരിക ചർച്ചാ സംഘത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഒാഫിസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സമാന്തര ചർച്ച നടത്തിയത് സുപ്രീംകോടതിയിൽ നിന്ന് മറച്ചു പിടിച്ചതിനു പുറമെയാണിത്.
* ഇന്ത്യ-ഫ്രഞ്ച് സർക്കാർതല കരാറും അനുബന്ധ രേഖകളും മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അംഗീകരിച്ച ശേഷമാണ് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീകർ അധ്യക്ഷനായ പ്രതിരോധ സാമഗ്രി സമ്പാദന സമിതി (ഡി.എ.സി) അവയിൽ എട്ടിന ഭേദഗതികൾ നടത്തിയത്. ഇടപാടിന് നിയോഗിച്ച ഒൗപചാരിക ചർച്ചാ സംഘത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ഇതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.
* രണ്ടു സർക്കാറുകൾ തമ്മിലായിരിക്കണം ഇടപാട്, ഇന്ത്യയും വിമാനവും പടക്കോപ്പും നൽകുന്ന സ്വകാര്യ കമ്പനികളുമായി നേരിട്ടല്ല വേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടിയിട്ടും അവഗണിച്ചു. പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട കരാറിെൻറ ബാധ്യതകളിൽനിന്ന് ഫ്രഞ്ച് സർക്കാറിന് ഒഴിഞ്ഞുമാറാൻ വേണമെങ്കിൽ സാധിക്കും.
* ബാങ്ക് ഗാരണ്ടി വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ ഇടപെടൽ വഴിയാണ്. സമാന്തര ചർച്ചയുടെ ഫലമായിരുന്നു അത്.
പ്രധാനമന്ത്രിയുടെ ഒാഫിസ് റഫാൽ ഇടപാടിൽ സമാന്തര ചർച്ച നടത്തിയ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ‘ദ ഹിന്ദു’വാണ് പുതിയ വെളിപ്പെടുത്തലുകളും നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.