ഗ്രീൻ സോണായിരുന്ന ഗോവയിൽ ഏഴുപേർക്ക് കോവിഡ്
text_fieldsപനാജി: കോവിഡ് 19 മുക്ത സംസ്ഥാനമായിരുന്ന ഗോവയിൽ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇവരുടെ അവസാന പരിശോധന ഫലത്തിനായി കാത്തിരിക്കുകയാെണന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇല്ലാതിരുന്നതിനാൽ മേയ് ഒന്നിന് കേന്ദ്രസർക്കാർ ഗ്രീൺ സോണായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം നടത്തിയ റാപ്പിഡ് പരിശോധനയിൽ ഏഴുപേർക്ക് കോവിഡ് പോസിറ്റീവാണ്. പരിശോധന ഫലം സ്ഥിരീകരിക്കുന്നതിനായി ഗോവ മെഡിക്കൽ േകാളജ് വൈേറാളജി ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഒരു കുടുംബത്തിലെ ആറുപേർക്കും ഒരു ട്രക്ക് ഡ്രൈവർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെല്ലാവരും വീടുകളിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കുടുംബത്തിലെ ആറുപേരും മുംബൈയിൽ നിന്നും ഗോവയിൽ എത്തിയവരാണ്. ട്രക്ക് ഡ്രൈവർ ഗുജറാത്തിൽനിന്നും മടങ്ങിയെത്തിയതുമാണ്. മേയ് ഒന്നിന് ഗോവയെ ഗ്രീൻ സോണായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ലോക്ഡൗണിൽ വിവിധ ഇളവുകൾ ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.