രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും വന്നാൽ ഗാരന്റി ഏഴ്
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ രാജസ്ഥാനിൽ വീണ്ടും അധികാരത്തിലേറ്റിയാൽ ഏഴു കാര്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
1. വിദ്യാർഥികൾക്ക്: ഓരോ വിദ്യാർഥിക്കും ഇംഗ്ലീഷ് മീഡിയം സൗജന്യ വിദ്യാഭ്യാസം ഗാരന്റി. സർക്കാർ കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ആദ്യവർഷം ലാപ്ടോപ്/ടാബ്ലറ്റ് നൽകും.
2. കർഷകർക്ക്: പശുവിന്റെ ചാണകം കിലോഗ്രാമിന് രണ്ടു രൂപക്ക് സർക്കാർ വാങ്ങുന്ന ഗോധൻ പദ്ധതി നടപ്പാക്കും.
3. പൊതു ഇൻഷുറൻസ്: പ്രകൃതി ദുരന്ത നഷ്ടങ്ങൾക്ക് 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ.
4. ഉദ്യോഗസ്ഥർക്ക്: പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്) നിർത്തലാക്കാൻ കഴിയാത്ത വിധം നിയമനിർമാണം കൊണ്ടുവരും.
5. വനിതകൾക്ക്: ഒരു കോടി സ്ത്രീകൾക്ക് മൂന്നു വർഷത്തേക്ക് ഇന്റർനെറ്റ് സേവനത്തോടെ സ്മാർട്ട് ഫോൺ.
6. കുടുംബങ്ങൾക്ക്: 1.05 കോടി കുടുംബങ്ങൾക്ക് 500 രൂപക്ക് പാചക വാതക സിലിണ്ടർ
7. കുടുംബനാഥക്ക്: വാർഷിക പാരിതോഷികമെന്ന നിലയിൽ 10,000 രൂപ ഗഡുക്കളായി നൽകും.
അവസാനത്തെ രണ്ടിനങ്ങൾ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ഗെഹ്ലോട്ട് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതു പ്രകാരം കഴിഞ്ഞ തവണ അധികാരത്തിൽ വന്ന് ദിവസങ്ങൾക്കകം കർഷക വായ്പകൾ എഴുതിത്തള്ളാൻ തീരുമാനമെടുത്ത കാര്യം ഗെഹ്ലോട്ട് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.