ഹജ്ജ് േക്വാട്ട അനുപാതം 70:30 ആക്കാൻ ശിപാർശ
text_fieldsമുംബൈ: സർക്കാർ േക്വാട്ടയിൽ നിന്ന് അഞ്ച് ശതമാനം എടുത്ത് സ്വകാര്യ ഹജ്ജ് ടൂർ ഒാപറേറ്റർമാരുടെ േക്വാട്ട 30 ശതമാനമായി ഉയർത്താനും സംസ്ഥാനങ്ങൾക്ക് അവിടത്തെ മുസ്ലിം ജനസംഖ്യാനുപാതം അനുസരിച്ച് േക്വാട്ട നിശ്ചയിക്കാനും ശിപാർശ ചെയ്ത് ഹജ്ജ് നയ പുനരവലോകന കമ്മിറ്റിയുടെ റിപ്പോർട്ട്.
കമ്മിറ്റി അധ്യക്ഷൻ ജിദ്ദ മുൻ കോൺസൽ ജനറൽ അഫ്സൽ അമാനുല്ലയുടെ നേതൃത്വത്തിൽ റിട്ട. ജസ്റ്റിസ് എസ്.എസ്. പാർക്കർ, മുൻ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഖൈസർ ശമീം, കമാൽ ഫാറൂഖി, ന്യൂനപക്ഷകാര്യവകുപ്പ് സെക്രട്ടറി ജെ. ആലം എന്നിവരടങ്ങിയ കമ്മിറ്റിയുടെ റിപ്പോർട്ട് ശനിയാഴ്ച മുംബൈ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് സമർപ്പിച്ചു.
നിലവിൽ രാജ്യത്തെ ഹജ്ജ് േക്വാട്ടയുടെ 75 ശതമാനം സർക്കാറിനും 25 ശതമാനം സ്വകാര്യസ്ഥാപനങ്ങൾക്കുമാണ്. അത് 70:30 ശതമാനമാക്കണമെന്നാണ് ശിപാർശ. 45 വയസ്സിലേറെയുള്ള നാേലാ അതിലേറെേയാ പേരുള്ള സ്ത്രീസംഘത്തിന് രക്ത ബന്ധമുള്ള പുരുഷന്മാരുടെ ആവശ്യമില്ല എന്നതാണ് മറ്റൊരു സുപ്രധാന നിർദേശം. 70 വയസ്സിലേറെയുള്ളവർക്കും മുമ്പ് അവസരം ലഭിക്കാതെ നാലാം തവണ അപേക്ഷിക്കുന്നവർക്കുമുള്ള സംവരണ കാറ്റഗറി ഇനി വേണ്ട. മക്കത്തെ താമസത്തിന് ഇനി പല തട്ടുകൾക്കുപകരം ഒറ്റ കാറ്റഗറി മതി. ഹാജിമാർക്ക് മിന അതിരുകൾക്കകേത്ത താമസമൊരുക്കാവൂ. മദീനയിലെ താമസം 500 മീറ്ററുകൾക്കകത്താകണം. ഹാജിമാർക്ക് ബലിക്കുള്ള കൂപ്പൺ നിർബന്ധമാക്കണം. എമ്പാർക്കേഷൻ കേന്ദ്രങ്ങൾ 21ൽ നിന്ന് ഒമ്പതായി കുറക്കണം. ആ ഒമ്പതുകേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ ടൂർ ഒാപറേറ്റർമാരെന്ന പേര് ഹജ്ജ് ഗ്രൂപ് ഒാർഗനൈസർ എന്നാക്കാനും അപേക്ഷനടപടികൾ എളുപ്പമാക്കാനും ആവശ്യപ്പെട്ട കമ്മിറ്റി കടുത്ത നിബന്ധനകളും മുേന്നാട്ടുവെച്ചു. സ്വകാര്യ ഒാപറേറ്റർമാരെ സാമ്പത്തികഅടിത്തറയും സേവനപരിചയവും കണക്കാക്കി മൂന്ന് വിഭാഗമായി തിരിച്ച് 200, 100, 50 എന്നിങ്ങനെ േക്വാട്ട നൽകണം. ഇവർ ഹാജിമാരുമായി ബാങ്ക് അക്കൗണ്ടിലൂടെ മാത്രേമ ഇടപാട് നടത്താൻ പാടുള്ളൂ. തീർഥയാത്രക്കുമുമ്പ് മന്ത്രാലയത്തെ കണക്ക് കാണിക്കണം. ഒാരോ വർഷവും സ്വകാര്യ ഒാപറേറ്റർമാരുടെ പട്ടിക പുനഃ പരിശോധിക്കണം. സേവനത്തിൽ വീഴ്ചവരുത്തിയവരെ കരിമ്പട്ടികയിൽപെടുത്തുന്നതടക്കം കടുത്ത നടപടി എടുക്കണം.
ഹജ്ജ് നിയമത്തിൽ ഭേദഗതി വരുത്തി ഉംറയും സിറിയ, ഇറാൻ, ഇറാഖ്, ജോർഡൻ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനങ്ങളും ഉൾപ്പെടുത്താനും സമിതി ശിപാർശ ചെയ്തു. 2012 ലെ സുപ്രീം കോടതി നിർദേശപ്രകാരമാണ് പുനരവലോകന കമ്മിറ്റി രൂപവത്കരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.