ഉത്തർപ്രദേശിെല വിജയം ഒന്നുമല്ല: ഗുജറാത്തിനായി കാത്തിരിക്കുന്നു- അമിത് ഷാ
text_fieldsസോമനാഥ്: ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം വലിയ കാര്യമല്ലെന്നും ഗുജറാത്തിലെ ജയത്തിനായി കാത്തിരിക്കുകയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തർപ്രദേശിലെ തദ്ദേശഭരണ െതരഞ്ഞെടുപ്പിൽ 16 കോർപ്പറേഷനുകളിൽ 14 ഇടത്തും ബി.ജെ.പി വിജയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ഗുജറാത്തിൽ വിജയം കാത്തിരിക്കുന്നുവെന്ന അമിത് ഷായുടെ പ്രതികരണം.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും നേതൃത്വത്തിൽ വൻ വിജയമാണ് ബി.ജെ.പി നേടിയിരിക്കുന്നത്^ ഗിർ സോമനാഥിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ മൂന്നുമാസമായി കോൺഗ്രസ് പറയുന്നത് ‘ കോൺഗ്രസ് വരുന്നുഗുജറാത്തിലേക്ക്’ എന്നാണ്. എന്നാൽ ഇന്ന് ഉത്തർപ്രദേശിലെ ജനങ്ങൾ പറയുന്നത്, ‘കോൺഗ്രസ് പോകുന്നു’ എന്നാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലെ സീറ്റുകളിൽ പോലും ബി.ജെ.പിയാണ് ജയിച്ചത്. ഗുജറാത്തിൽ ഈ മാസം 18ന് നടക്കുന്ന വോട്ടെണ്ണലിലും ബി.ജെ.പി വൻവിജയം നേടുമെന്നും 150 സീറ്റുകളുമായി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ 16 സീറ്റിൽ 14 എണ്ണം കോൺഗ്രസും രണ്ടിടത്ത് ബി.എസ്.പിയും വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.