Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 2:58 PM GMT Updated On
date_range 14 Aug 2022 2:58 PM GMTതമിഴ്നാട് സർവകലാശാല പരീക്ഷയിൽ ആൾമാറാട്ടം; ബി.ജെ.പി ജില്ല പ്രസിഡന്‍റ് അറസ്റ്റിൽ
text_fieldsbookmark_border
ചെന്നൈ: തമിഴ്നാട് ഓപൺ യൂനിവേഴ്സിറ്റി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. തിരുവാരൂർ ജില്ല പ്രസിഡന്‍റ് തോട്ടച്ചേരി എസ്. ഭാസ്കർ (35) ആണ് അറസ്റ്റിലായത്.
തിരുവാരൂർ ആർട്സ് കോളജിൽ ഭാസ്കറിനുവേണ്ടി ബി.എ പൊളിറ്റിക്കൽ സയൻസ് അവസാനവർഷ പരീക്ഷയെഴുതിയ ദിവാകർ മാധവൻ, ബി.ജെ.പി പ്രവർത്തകൻ രമേഷ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഭാസ്കറിന്‍റെ പടം പതിച്ച ഹാൾടിക്കറ്റുമായാണ് ദിവാകർ മാധവൻ പരീക്ഷയെഴുതിയത്.
തുടർന്ന് പരീക്ഷ സൂപ്രണ്ട് നാഗരത്നം തിരുവാരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദിവാകർ മാധവനെ പരീക്ഷയെഴുതാൻ ഏർപ്പാടാക്കിയത് രമേഷായിരുന്നു. മൂവരെയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story