Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ പിൻവലിക്കാൻ...

സി.എ.എ പിൻവലിക്കാൻ സമ്മർദ്ദം​ ചെലുത്തുമെന്ന്​ അണ്ണാ ഡി.എം.കെ; സഖ്യകക്ഷിയുടെ മനംമാറ്റം പരിശോധിക്കുമെന്ന്​ ബി.ജെ.പി

text_fields
bookmark_border
aiadmk
cancel

ചെന്നൈ: തമിഴ്​നാട്​ നിയമസഭാ തെരഞ്ഞെടു​പ്പിനോടനുബന്ധിച്ച്​ അണ്ണാ ഡി.എം.കെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശത്തിൽ ബി.ജെ.പിക്ക്​ അസംതൃപ്​തി. തമിഴ്​നാട്ടിലെ പ്രധാനസഖ്യകക്ഷി മോദി സർക്കാറിന്‍റെ ഒരു അഭിമാന നീക്കത്തിനെതിരെ നിലപാടെടുക്കുന്നതിൽ ബി.ജെ.പിക്ക്​ കടുത്ത അമർഷമുണ്ട്​.

പൗരത്വ ഭേദഗതി നിയമം (സി.എ.എ) പിൻവലിക്കണമെന്ന്​ കേന്ദ്രസർക്കാറിൽ സമ്മർദംചെലുത്തുമെന്നാണ്​ അണ്ണാ ഡി.എം.കെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിൽ പറയുന്നത്​. നേരത്തെ, പാർല​െമൻറിൽ സി.എ.എക്ക്​ അനുകൂലമായി അണ്ണാ ഡി.എം.കെ വോട്ട്​ ചെയ്​തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ എതിരായാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണ്​ സി.എ.എക്ക്​ എതിരായി സമ്മർദം ചെലത്തുമെന്ന്​ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ അണ്ണാ ഡി.എം.കെയെ ഇപ്പോൾ പ്രേരിപ്പിച്ചതെന്നാണ്​ കരുതുന്നത്​.

പ്രധാന എതിരാകളികളായ ഡി.എം.കെയുടെ ​പ്രകടന​പത്രികയിൽ സി.എ.എ വിരുദ്ധ നിലപാടുൾപ്പെടുത്തിയതും അണ്ണാ ഡി.എം.കെയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്​. സി.എ.എ പിൻവലിക്കാൻ സമ്മർദം ചെലുത്തുമെന്ന്​ അണ്ണാ ഡി.എം.കെ പറയുന്നത്​ ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ്​ പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്​.

ന്യൂനപക്ഷ വിഭാഗങ്ങളിൽ ഇപ്പോൾ ആശങ്ക നിലനിൽക്കുന്നതിനാലാണ്​ നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദംചെലുത്തുമെന്ന്​ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതെന്ന്​ അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി പറഞ്ഞു.

സി.എ.എ നിയമത്തെ ആർക്കുവേണമെങ്കിലും എതിർക്കാമെന്നും എന്നാൽ, പിൻവലിക്കുന്ന പ്രശ്​നമില്ലെന്നും പ്രകടനപത്രികയിൽ ഇത്​ ഉൾപ്പെടുത്തിയത്​ സംബന്ധിച്ച്​ അണ്ണാ ഡി.എം.കെ നേതൃത്വവുമായി ആശയവിനിമയം നടത്തുമെന്നും തമിഴ്​നാടി​െൻറ ചുമതല വഹിക്കുന്ന ബി.ജെ.പി കോഒാഡിനേറ്റർ സി.ടി. രവി പറഞ്ഞു. ഏത്​ സാഹചര്യത്തിലാണ്​ ഇത്തരമൊരു വിഷയം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതെന്ന്​ അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട്​ അണ്ണാ ഡി.എം.കെയുമായി സംസാരിക്കുമെന്നും മഹിളമോർച്ച ദേശീയ അധ്യക്ഷയും ബി.ജെ.പി കോയമ്പത്തൂർ സൗത്ത്​ സ്ഥാനാർഥിയുമായ വാനതി ശ്രീനിവാസൻ പറഞ്ഞു.

അണ്ണാ ഡി.എം.കെ-ബി.ജെ.പി മുന്നണിയിൽ സി.എ.എ സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഡി.എം.കെയടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചയാക്കിയാൽ തമിഴ്​നാട്ടി​ൽ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ അജണ്ടക്ക്​ പ്രചാരണത്തിൽ വളരെയധികമൊന്നും മുന്നോട്ട്​ പോകാനാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkTamil NaduCitizenship Amendment Actassembly election 2021
News Summary - In manifesto, AIADMK promises to make Centre rethink CAA
Next Story