ദുരൈ മുരുകെൻറ വീടുകളിലും സ്ഥാപനങ്ങളിലും െഎ.ടി റെയ്ഡ് തുടരുന്നു
text_fieldsചെന്നൈ: ഡി.എം.കെ ട്രഷറർ എസ്. ദുരൈ മുരുകെൻറയും മകനും വെല്ലൂർ ലോക്സഭ മണ്ഡലം സ്ഥാനാ ർഥിയുമായ കതിർ ആനന്ദിെൻറയും വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ആദായ നികുതി വകു പ്പ് റെയ്ഡ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ ദുരൈ മുരുകെൻറ വസതിയിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കതിർ ആനന്ദിെൻറ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും നടന്ന പരിശോധനയിൽ നിരവധി പ്രമാണങ്ങളും പിടിച്ചെടുത്തു.
വെല്ലൂർ ലോക്സഭ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ അനധികൃതമായി പണം സൂക്ഷിച്ചിരിക്കുന്നതായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ പൊലീസിെൻറ സഹായത്തോടെ പരിശോധന നടത്തുന്നതെന്ന് തമിഴ്നാട് ചീഫ് ഇലക്ടറൽ ഒാഫിസർ സത്യപ്രദ സാഹു അറിയിച്ചു. അതിനിടെ, ദുരൈ മുരുകനുമായി അടുപ്പമുള്ള വെല്ലൂർ കാട്പാടി വള്ളിമല റോഡിലെ ശ്രീനിവാസൻ, സുകുമാർ, അസ്കർ അലി തുടങ്ങിയവരുടെ വീടുകളിൽ ചാക്കുകളിലും കാർഡ്ബോർഡ് പെട്ടികളിലും മറ്റുമായി സൂക്ഷിച്ചിരുന്ന കോടികളുടെ കറൻസി പിടികൂടി.
മൊത്തം 10 കോടിയിലധികം രൂപ പിടിച്ചെടുത്തതായാണ് വിവരം. തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് വിതരണം ചെയ്യാനിരുന്ന പണമാണിതെന്ന് സംശയിക്കുന്നു. പിടികൂടിയ പണവുമായി സ്ഥാനാർഥിക്ക് ഏതെങ്കിലും വിധത്തിൽ ബന്ധമുണ്ടോയെന്ന് കമീഷൻ പരിശോധിക്കും. ഇതിെൻറ അടിസ്ഥാനത്തിൽ വെല്ലൂർ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സത്യപ്രദസാഹു വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് റെയ്ഡ് നടത്തുന്നത് പ്രചാരണത്തെ ബാധിക്കുന്നതിനാൽ ഇത്തരം റെയ്ഡുകൾ വിലക്കണമെന്നാവശ്യപ്പെട്ട് കതിർ ആനന്ദും ദുരൈ മുരുകനും മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജി ചൊവ്വാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.