യു.എന്നിെൻറ പരിഷ്കരിച്ച കശ്മീർ റിപ്പോർട്ട് തള്ളി ഇന്ത്യ
text_fieldsന്യൂഡൽഹി/ജനീവ: യു.എന്നിെൻറ ജമ്മു-കശ്മീരിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ടിനെതി രെ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയർത്തി. പാകിസ്താനിൽനിന്നുള്ള ഭീകരത അവഗണിക്കുകയു ം നേരേത്തയുള്ളപോലെ മുൻധാരണകളോടെ വ്യാജ വിവരങ്ങളുമായി തയാറാക്കായിതാണെന്നും ഇ ന്ത്യ അഭിപ്രായപ്പെട്ടു. കശ്മീർ സംബന്ധിച്ച് യു.എൻ ഉയർത്തിയ ആശങ്കകൾ പരിഹരിക്കാ ൻ ഇന്ത്യയോ പാകിസ്താനോ കാര്യമായി ഒന്നും ചെയ്തില്ലെന്ന് മനുഷ്യാവകാശ യു.എൻ ഹൈകമീഷണർ ഒാഫിസ് (ഒ.എച്ച്.സി.എച്ച്.ആർ) ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഒ.എച്ച്.സി.എച്ച്.ആർ കശ്മീരിനെക്കുറിച്ച് ആദ്യ റിപ്പോർട്ട് തയാറാക്കിയത്. ഇതിെൻറ പരിഷ്കരിച്ച പതിപ്പാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
2018 മേയ് മുതൽ 2019 ഏപ്രിൽ വരെയുള്ള കാലത്ത് കശ്മീരിലും പാക് അധീന കശ്മീരിലും സാധാരണ ജനങ്ങൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ കഴിഞ്ഞ ഒരു ദശകത്തിലെ കണക്കെടുക്കുേമ്പാൾ ഏറ്റവും കൂടിയ നിലയിലാണെന്ന് പരിഷ്കരിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മുൻ റിപ്പോർട്ടിലെ അബദ്ധങ്ങളുടെ തുടർച്ചയാണ് ഇതിലുമുള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ന്യൂഡൽഹിയിൽ ആഞ്ഞടിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും ഭൂമിശാസ്ത്രപരമായ അഖണ്ഡതക്കും എതിരായ പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. മാത്രവുമല്ല, റിപ്പോർട്ട് അതിർത്തി കടന്ന തീവ്രവാദത്തെ അവഗണിക്കുകയും ചെയ്യുന്നു.
പാകിസ്താനിൽനിന്ന് വർഷങ്ങളായി തുടരുന്ന അതിർത്തി കടന്ന ഭീകരാക്രമണങ്ങൾ സൃഷ്ടിച്ച സാഹചര്യം അലസമായി വിലയിരുത്തുകയാണുണ്ടായത്. ലോകത്തെ ഏറ്റവും സജീവവും വലുതുമായ ജനാധിപത്യ സംവിധാനത്തെയും നേരിട്ട് ഭരണകൂട ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെയും ഒരുപോലെ കാണാനുള്ള ബോധപൂർവമായ ശ്രമം പുതിയ റിപ്പോർട്ടിലുണ്ടെന്നു വേണം കരുതാൻ.
ഇതിൽ ഒ.എച്ച്.സി.എച്ച്.ആറിൽ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇൗ റിപ്പോർട്ട് ഒ.എച്ച്.സി.എച്ച്.ആറിെൻറ തന്നെ സ്വഭാവത്തെയും അവരുടെ യു.എൻ നയങ്ങളുമായുള്ള െഎക്യത്തെയും ചോദ്യം ചെയ്യുന്നതാണ് -രവീഷ് കുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.